പഴം കൊണ്ടൊരു നാലുമണി പലഹാരം ; റെസിപ്പി
ഈ പലഹാരം വളരെ രുചികരവും ഹെൽത്തിയും മാത്രമല്ല തയ്യാറാക്കാൻ വേണ്ടത് ഒരു അഞ്ച് മിനുട്ട് മാത്രമാണ്. പഴം കൊണ്ട് വളരെ രുചികരമായ ഒരു ബോണ്ട തയ്യാറാക്കിയാലോ?...
പഴം കൊണ്ട് ധാരാളം നാലുമണി പലഹാരങ്ങൾ നിങ്ങൾ തയ്യാറാക്കാറുണ്ടാകും. റോബസ്റ്റ പോലുള്ള ഏതെങ്കിലും പഴം ഉണ്ടെങ്കിൽ ഈ പലഹാരം ഈസിയായി തയ്യാറാക്കാം. ഈ പലഹാരം വളരെ രുചികരവും ഹെൽത്തിയും മാത്രമല്ല തയ്യാറാക്കാൻ വേണ്ടത് ഒരു അഞ്ച് മിനുട്ട് മാത്രമാണ്. പഴം കൊണ്ട് വളരെ രുചികരമായ ഒരു ബോണ്ട തയ്യാറാക്കിയാലോ?...
വേണ്ട ചേരുവകൾ...
റോബസ്റ്റ പോലുള്ള ഏതെങ്കിലും പഴം 1 എണ്ണം
ഏലയ്ക്ക പൊടി 1 സ്പൂൺ
മൈദ 2 കപ്പ്
പഞ്ചസാര 4 സ്പൂൺ
ഉപ്പ് 1/4 സ്പൂൺ
തയ്യാറാക്കുന്ന വിധം...
പഴം തോല് കളഞ്ഞു മിക്സിയുടെ ജാറിലേക്ക് ആക്കുക, അതിലേക്ക് ഏലക്കയും, ഒപ്പം തന്നെ പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇതൊന്നു അടിച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് മൈദ ചേർത്ത് ഒരുനുള്ള് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. ഒരു തുള്ളി പോലും വെള്ളം പോലും ചേർക്കരുത്. ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റി തിളച്ച എണ്ണയിൽ ചെറിയ തീയിൽ വറുത്തു എടുക്കുക. പഴം ബോണ്ട തയ്യാറായി...
തയ്യാറാക്കിയത്:
ആശ രാജനാരായണൻ