ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞ് വരും.
ഇന്നത്തെ കാലത്ത് ചര്‍മ്മ സംരക്ഷണത്തിനും മുഖത്തെ നിറം കൂട്ടാനും ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഗ്ലൂട്ടാത്തയോണ്‍ എന്നത് നമ്മുടെ ശരീരത്തില്‍ തന്നെയുള്ള ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ ലിവറിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. പ്രായമേറുന്തോറും നമ്മുടെ ശരീരത്തില്‍ ഗ്ലൂട്ടാത്തയോണ്‍ കുറഞ്ഞു വരും. ഇതുമൂലം ചര്‍മ്മത്ത് ചുളിവുകള്‍ ഉണ്ടാകാനും മുഖത്ത് പ്രായം കൂടാനും കാരണമാകും.
ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. അവക്കാഡോ
അമിനോ ആസിഡ് അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും. അതിനാല്‍ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
2. ചീര
ഫോളേറ്റ്, വിറ്റാമിന്‍ ബി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും.
3. തണ്ണിമത്തന്‍
അമിനോ ആസിഡ് അടങ്ങിയ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.
4. ചിയാ സീഡ്
അമിനോ ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കും.
5. സ്ട്രോബെറി
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ സ്ട്രോബെറിയും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ഓറഞ്ച്
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ചും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
7. വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയ ആലിസിനും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.
8. ബദാം
അമിനോ ആസിഡും മറ്റ് വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കഴിക്കുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
9. വെണ്ടയ്ക്ക
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തണുപ്പുകാലത്ത് ഡയറ്റില്‍ അയമോദകം ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍