കാരറ്റും ഈന്തപ്പഴവും കൊണ്ടുള്ള ഒരു കിടിലൻ ഷേക്ക് ; റെസിപ്പി
കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന വിഭവമാണ് ഷേക്കുകൾ. പലതരത്തിലുള്ള ഷേക്കുകൾ നിങ്ങൾ കഴിച്ചിട്ടുണ്ടാകും. കാരറ്റും ഈന്തപ്പഴവും ചേർത്തുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ?. വളരെ രുചികരവും എളുപ്പം തയ്യാറാക്കാവുന്ന ഒരു ഷേക്കാണിത്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ...
കാരറ്റ് 2 എണ്ണം
ചൂട് പാൽ 200 മില്ലിലിറ്റർ
തണുത്ത പാൽ 300 മില്ലിലിറ്റർ
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് 10 എണ്ണം
ഏലയ്ക്ക 2 എണ്ണം
വെള്ളം 1/4 കപ്പ്
നട്സ് അലങ്കരിക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനുട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിന് വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഈ കാരറ്റ് തണുക്കാൻ വയ്ക്കുക. ശേഷം ഈന്തപ്പഴവും അണ്ടിപ്പരിപ്പിനൊപ്പം കാരറ്റ് ചേർത്ത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം സേർവിങ് ഗ്ലാസ്സിൽ ഒഴിച്ചു മുകളിൽ നട്ട്‌സ് കൊണ്ട് അലങ്കരിക്കുക. കാരറ്റ് ഷേക്ക് തയ്യാർ...
പാവയ്ക്ക കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ