ചക്ക കൊണ്ട് രുചികരമായൊരു കറി ; റെസിപ്പി
ചക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചക്ക മൊളോഷ്യം. എങ്ങനെയാണ് വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?....
പഴങ്ങളിൽ വച്ച് ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സമ്പുഷടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം.
ചക്ക കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചക്ക മൊളോഷ്യം. എങ്ങനെയാണ് വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?....
വേണ്ട ചേരുവകൾ...
1. പച്ച ചക്കചുള ഒന്നര കപ്പ്
( കുരുവും ചകിണിയും കളഞ്ഞ് അരിഞ്ഞെടുക്കുക )
2. മഞ്ഞൾപ്പൊടി ഒരു ചെറിയ സ്പൂൺ
3. പച്ച മുളക് 2 എണ്ണം
4. ഉപ്പ് ആവശ്യത്തിന്
5. ചെറുപയർ പരിപ്പ് കാൽ കപ്പ് ( വേവിച്ചെടുക്കുക )
6. തേങ്ങ ( ചിരകിയത് ) അര കപ്പ്
ജീരകം കാൽ ടീ സ്പൂൺ
കുരുമുളക് ഒരു ടീ സ്പൂൺ
7. വെളിച്ചെണ്ണ രണ്ടു സ്പൂൺ
8. കടുക് അര ടീ സ്പൂൺ
വറ്റൽ മുളക് 1
ഉഴുന്ന് പരിപ്പ് കാൽ ടീ സ്പൂൺ
കറിവേപ്പില
പാകം ചെയ്യുന്ന വിധം...
ചക്കച്ചുളകൾ മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. അതിലേക്ക് തേങ്ങ, ജീരകം, കുരുമുളക് എന്നിവ മയത്തിൽ അരച്ചതും, പരിപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ചു കുറുകി തുടങ്ങുമ്പോൾ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നു പരിപ്പിട്ട് കടുക് വറുത്തിടുക.
തയ്യാറാക്കിയത്:
സരിത സുരേഷ്
ഹരിപ്പാട്