Carrot Halwa Recipe : ക്രിസ്മസ് സ്പെഷ്യൽ; ക്യാരറ്റ് ഹൽവ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ക്രിസ്മസിന് ഒരു സ്പെഷ്യൽ ഹൽവ തയ്യാറാക്കിയാലോ? വളരെ എളുപ്പവും രുചികരവുമായ ക്യാരറ്റ് ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ക്രിസ്മസിന് ഒരു സ്പെഷ്യൽ ഹൽവ തയ്യാറാക്കിയാലോ? വളരെ എളുപ്പവും രുചികരവുമായ ക്യാരറ്റ് ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുകൾ...
ഹൽവ ക്യാരറ്റ് ഒരു കിലോ
നെയ്യ് ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് 2 സ്പൂൺ
പഞ്ചസാര അര കിലോ
അണ്ടിപ്പരിപ്പ് 4 സ്പൂൺ
ഐസ് ക്രീം വാനില രണ്ടു സ്കൂപ്പ് ഒരു കപ്പ് ഹൽവയ്ക്ക്.
പിസ്ത അലങ്കരിക്കാൻ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം...
നന്നായി കഴുകി ഗ്രേറ്റ് ചെയ്ത് എടുത്ത ക്യാരറ്റ് ഒരു പാൻ ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച്, ഒപ്പം ക്യാരറ്റ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി വെന്തു കഴിയുമ്പോൾ ഏലയ്ക്ക പൊടിയും, പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാര അലിഞ്ഞു ചേർന്ന് നല്ല കട്ടിയായി ഹൽവ ആയി മാറി കഴിയുമ്പോൾ അതിലേക്കു അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് ഉപയോഗിക്കാം. ഹൽവയുടെ മുകളിൽ പിസ്തയും ഐസ്ക്രീമും ചേർത്ത് ഈ ക്രിസ്മസ് രുചികരമാക്കാം.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാംഗ്ലൂർ