Bread Halwa : ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ; റെസിപ്പി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് ഹൽവ. ഇനി എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...
പല തരത്തിലുള്ള ഹൽവകൾ ഇന്നുണ്ട്. ബ്രെഡ് കൊണ്ട് ഹൽവ തയ്യാറാക്കിയിട്ടുണ്ടോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ബ്രെഡ് ഹൽവ. ഇനി എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
ബ്രഡ് 10 സ്ലൈസ്
പഞ്ചസാര ആവശ്യത്തിന്
വെള്ളം അര കപ്പ്
ഏലയ്ക്ക പൊടി 5 എണ്ണം
നെയ്യ് ബ്രഡ് ടോസ്റ്റ് ചെയ്യാൻ
തയ്യാറാക്കുന്ന വിധം...
ആദ്യം പാനിൽ നെയ്യ് ഒഴിച്ച് ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗൺ കളർ ആകുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കുക. പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോൾ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തിൽ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോൾ ഏലയ്ക്ക പൊടി ചേർത്തു തീ അണയ്ക്കുക. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. തണുത്ത് സെറ്റായി കഴിഞ്ഞാൽ മുറിക്കുക. നട്സുകൾ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഒരു സ്പെഷ്യൽ ഉപ്പുമാവ്; റെസിപ്പി