ഇതെന്താണെന്ന് അറിയാമോ? ചുരുക്കം ചേരുവകള്‍ കൊണ്ട് വീട്ടില്‍ തയ്യാറാക്കി നോക്കൂ...

വളരെ ചുരുക്കം ചേരുവകളുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. അല്‍പം സ്പൈസിയായാണ് ഈ വിഭവം തയ്യാറാക്കുന്നത്. എന്നാല്‍ സ്പൈസ് കുറച്ച് മതിയെന്നുള്ളവര്‍ക്ക് അങ്ങനെയും തയ്യാറാക്കി നോക്കാവുന്നതാണ്. 

here is the recipe of spicy korean rice cake

കൊറിയൻ ഡ്രാമകള്‍ക്ക് ഇന്ത്യയില്‍ ഇന്ന് ഏറെ ആരാധകരുണ്ട്. ഒരുപക്ഷേ ഇവര്‍ക്ക് പെട്ടെന്ന് മനസിലാകുമായിരിക്കും ഈ വിഭവം. കാഴ്ചയില്‍ പെട്ടെന്ന് അല്‍പം വിചിത്രമായി തോന്നുമെങ്കിലും സംഭവം നമ്മുടെ അരിപ്പൊടി വച്ച് ഉണ്ടാക്കുന്ന സാധാരണ വിഭവം തന്നെ. 

ആദ്യമേ സൂചിപ്പിച്ചത് പോലെ ഒരു കൊറിയൻ വിഭവമാണിത്. നമ്മള്‍ പുട്ടും കറിയും ഉണ്ടാക്കുന്നത് പോലെ തന്നെ അവരുടെ 'റൈസ് കേക്ക്' ആണ് സംഗതി. 

വളരെ ചുരുക്കം ചേരുവകളുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. അല്‍പം സ്പൈസിയായാണ് ഈ വിഭവം തയ്യാറാക്കുന്നത്. എന്നാല്‍ സ്പൈസ് കുറച്ച് മതിയെന്നുള്ളവര്‍ക്ക് അങ്ങനെയും തയ്യാറാക്കി നോക്കാവുന്നതാണ്. 

ഭക്ഷണത്തില്‍ പുതുമകള്‍ പരീക്ഷിച്ചുനോക്കാൻ താല്‍പര്യമുള്ളവര്‍ക്കായി ഇതാ കൊറിയൻ റൈസ് കേക്കിന്‍റെ റെസിപി...

ആവശ്യമായ ചേരുവകള്‍...

അരിപ്പൊടി- രണ്ട് കപ്പ്
കോണ്‍ഫ്ളവര്‍ - അര കപ്പ്
ചുവന്ന മുളക്- 20 (എരിവിന് അനുസരിച്ച് കുറയ്ക്കാം)
വെളുത്തുള്ളി - 10-12 അല്ലി
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- രണ്ട് ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
സോയ സോസ്- ഒരു ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - അരക്കപ്പ്
കാബേജ് - അരക്കപ്പ്
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം അരിപ്പൊടിയിലേക്ക് കോണ്‍ഫ്ളവറും ഉപ്പും ചേര്‍ത്ത് ചൂടുവെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുത്ത് കുഴച്ച് മാവാക്കി എടുക്കുക. ഇനിയിത് പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റിവയ്ക്കുക. 

ഒരു റോളിംഗ് ബോര്‍ഡില്‍ (ചപ്പാത്തിപ്പലക) അല്‍പം എണ്ണ തൂവി മാവ് ഇതിലേക്ക് വച്ച് പരത്തി സിലിണ്ടര്‍ ഷേപ്പില്‍ ഉരുട്ടിയെടുക്കുക. മൂന്നിഞ്ച് വലിപ്പത്തില്‍ ഇനിയിതിനെ മുറിച്ചെടുക്കണം. ഇവ ഓരോന്നും തിളയ്ക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഇതിലേക്ക് മാറ്റണം. മൂന്നോ നാലോ മിനുറ്റ് വേവിക്കുമ്പോഴേക്ക് റൈസ് കേക്ക് തയ്യാറാകും. 

ശേഷം ഇവ വാങ്ങിയെടുത്ത് ചൂടാറാനായി പത്ത് മിനുറ്റ് നേരത്തേക്ക് മാറ്റിവയ്ക്കണം. ഈ സമയം കൊണ്ട് ചുവന്ന മുളകും മുഴുവനായി മാറ്റി വച്ചിരിക്കുന്ന വെളുത്തുള്ളിയും ഒന്നിച്ച് അരച്ചെടുക്കണം.  ഇതും മാറ്റിവയ്ക്കുക. 

ഇനിയൊരു പാന്‍ ചൂടാക്കി ഇതില്‍ എണ്ണ ചേര്‍ത്ത ശേഷം ഇതിലേക്ക് അരിഞ്ഞുവച്ച വെളുത്തുള്ളി അല്‍പം ചേര്‍ക്കാം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന വെളുത്തുള്ളി- മുളക് പേസ്റ്റ് ചേര്‍ക്കാം. അല്‍പം വെള്ളം കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുത്ത് ഇത് മാറ്റിവയ്ക്കാം. 

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ ബാക്കിയുള്ള അരിഞ്ഞുവച്ച വെളുത്തുള്ളിയിട്ട് വഴറ്റി, ഇതിലേക്ക് സവാള, കാബേജ്, നേരത്തെ തയ്യാറാക്കിവച്ച മുളക്- വെളുത്തുള്ളി പേസ്റ്റ്, സോയ സോസ്, പഞ്ചസാര എന്നിവ ചേര്‍ക്കുക. വെള്ളവും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക. ഇതിലേക്ക് റൈസ് കേക്ക് ചേര്‍ത്തിളക്കിയെടുക്കണം. കൊറിയൻ റൈസ് കേക്ക് തയ്യാര്‍. ഇനിയിത് സെലറിയോ മറ്റോ വച്ച് അലങ്കരിച്ചെടുക്കാം. 

വീഡിയോ...

 

Also Read:- മസാലക്കടല വീട്ടില്‍ തന്നെ തയ്യാറാക്കാം; ഈസിയായി...

Latest Videos
Follow Us:
Download App:
  • android
  • ios