ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ ഷേക്ക് കുടിച്ചോളൂ
പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മിൽക്ക് ഷേക്ക്. വിവിധ പഴങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ഷേക്കുകൾ ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമാണ്. പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ മിൽക്ക് ഷേക്ക് ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നുതായി അക്കാഡമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു മിൽക്ക് ഷേക്ക് പരിചയപ്പെട്ടാലോ?..ബനാന പീനട്ട് ബട്ടർ മിൽക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ
വാഴപ്പഴം 1 എണ്ണം
പീനട്ട് ബട്ടർ 1 സ്പൂൺ
ആൽമണ്ട് മിൽക്ക് 1 ഗ്ലാസ്
ചിയ സീഡ് 2 സ്പൂൺ
കറുവപ്പട്ട 1 സ്പൂൺ പൊടിച്ചത്
തയ്യാറാക്കുന്ന വിധം
ആദ്യം വാഴപ്പഴം, പീനട്ട് ബട്ടർ, ആൽമണ്ട് മിൽക്ക്, ചിയ വിത്തുകൾ എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കറുവപ്പട്ട പൊടിച്ചത് ഷേക്കിന് മുകളിൽ വിതറുക. ശേഷം തണുപ്പിച്ച് കുടിക്കുക.
ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. അമിത വിശപ്പ് തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു. ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം അവയിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. കറുവാപ്പട്ടയിൽ നാരുകൾ കൂടുതലാണ്. കറുവപ്പട്ടയ്ക്ക് മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയും.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കറുവപ്പട്ട വെള്ളം സഹായിക്കും.
വെറൈറ്റി ലെമൺ ഗ്രാസ് ചെമ്പരത്തി ചായ തയ്യാറാക്കാം; റെസിപ്പി