ദിവസവും മാതളം കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

വൃക്കരോഗങ്ങള്‍ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗികള്‍ മാതളം പതിവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

health benefits of pomegranate juice and seeds

മാതളത്തിന് ധാരാളം പോഷക​ഗുണങ്ങൾ ഉണ്ടെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. 

മലിനീകരണം, സിഗരറ്റ് പുക തുടങ്ങിയ പാരിസ്ഥിതിക വിഷങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഡിഎൻഎ കേടുപാടുകൾ തടയാനും നന്നാക്കാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസ് മാത്രം ക്യാൻസറിനെ അകറ്റി നിർത്തില്ല, എന്നാൽ മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണത്തിന് ഇത് പോഷകസമൃദ്ധമായ ഒരു കൂട്ടിച്ചേർക്കലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാൻസറിന്റെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കെമിക്കൽ സിഗ്നലിലേക്കുള്ള ആകർഷണം ദുർബലപ്പെടുത്തി കാൻസർ കോശങ്ങളുടെ ചലനത്തെ തടയാൻ മാതളനാരങ്ങ ജ്യൂസിലെ ഘടകങ്ങൾ സഹായിച്ചതായി ചില ഗവേഷണങ്ങൾ കണ്ടെത്തി. മാതളനാരങ്ങ ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ അടിച്ചമർത്തുന്നതായി 
ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുന്നതിൽ മാതളനാരങ്ങയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ഹൃദയത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും. മാതളത്തിൽ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുകയും കൊളസ്ട്രോൾ കുറയ്‌ക്കുകയും ചെയ്യുന്നു.

വൃക്കരോഗങ്ങൾ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗികൾ മാതളം പതിവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. ഓർമ്മശക്തി വർധിപ്പിക്കാനും മാതളം സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിനും ചർമ്മകാന്തിക്കും മാതളനാരങ്ങ മികച്ചതാണ്.  മാതളനാരകം പോലുള്ള ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസും വീക്കവും നിയന്ത്രിക്കാൻ സഹായിക്കും. ഇത് വിട്ടുമാറാത്ത അവസ്ഥകളെ അകറ്റി നിർത്താൻ സാധ്യതയുണ്ട്. 

നല്ല ഉറക്കത്തിനായി മെലറ്റോണിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ആറ് വഴികൾ

 

Latest Videos
Follow Us:
Download App:
  • android
  • ios