ദിവസവും കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
ബദാമിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
ദിവസവും ഒരു പിടി ബദാം കഴിക്കുന്നതച് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബദാം പച്ചയ്ക്ക് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിർത്ത ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുന്നതുമാണ്.
കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ...
ഒന്ന്...
ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദില്ലിയിലെ ആർട്ടെമിസ് ലൈറ്റിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സംഗീത തിവാരി പറയുന്നു. ബദാമിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.
രണ്ട്...
ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പിന്റെ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാൻസ് ഫാറ്റുകൾ, പൂരിത കൊഴുപ്പ് എന്നിവ നിറഞ്ഞ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതിനു പകരം, ഒരു ചെറിയ കപ്പ് ബദാം കഴിക്കുക.
മൂന്ന്...
കലോറി കൂടുതലാണെങ്കിലും ശരീരഭാരം നിയന്ത്രിക്കാൻ ബദാം സഹായിക്കും. ബദാമിലെ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. ഒരു പിടി ബദാം ലഘുഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.
നാല്...
ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലും ക്രമാനുഗതമായും വർദ്ധിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.
അഞ്ച്...
ബദാമിലെ വിറ്റാമിൻ ഇ ഉള്ളടക്കം വൈജ്ഞാനിക തകർച്ച തടയുന്നതിനും മികച്ച ഓർമശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
ആറ്...
ബദാമിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്,.ഇത് ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ ഇ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് അകാല വാർദ്ധക്യത്തിലേക്കും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്കും നയിക്കുന്നു.
മുഖം സുന്ദരമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കൂ