കോളിഫ്ലവര്‍ ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

കോളിഫ്ലവറിൽ അട‌ങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ പറയുന്നു.

health benefits of eating cauliflower rse

വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം എന്നിവയുൾപ്പെടെ മറ്റ് നിരവധി പോഷകങ്ങളാലും കോളിഫ്‌ളവർ സമ്പന്നമാണ്. കോളിഫ്ലളവറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്‌ളവറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവറിലെ ഉയർന്ന ഫൈബർ അടങ്ങിയതും അത് പോലെ ശരീരഭാരം കുറയ്ക്കാൻ സഹായകവുമാണ്.

സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യം കാരണം കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാണ്. ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന സൾഫോറാഫെയ്ൻ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. 

കോളിഫ്ലവറിൽ ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്ക്കാൻ സഹായിക്കുന്നു. 

കോളിഫ്ലവറിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഒരു ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റായി പ്രവർത്തിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ക്യാൻസർ, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നു.

കോളിന്റെ ഒരു സമ്പുഷ്ടമായ സ്രോതസ്സാണ് കോളിഫ്ലവർ. മാനസികാവസ്ഥയ്ക്കും ഓർമ്മയ്ക്കും നമുക്ക് ആവശ്യമായ ഒരു പോഷകമാണ്. അതുപോലെ, കേന്ദ്ര നാഡീവ്യൂഹത്തിന് സന്ദേശം എത്തിക്കുന്ന ഒരു രാസ സന്ദേശവാഹകനായ അസറ്റൈൽകോളിന്റെ ഒരു പ്രധാന നിർമാണഘടകമാണിത്. തലച്ചോറിന്റെ വികാസത്തിനും കോളിൻ അത്യാവശ്യമാണ്.

കോളിഫ്ലവറിൽ ഇൻഡോൾ -3-കാർബിനോൾ (I3C) എന്ന സസ്യ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഒരു സസ്യ ഈസ്ട്രജനായി പ്രവർത്തിക്കുകയും ഈസ്ട്രജന്റെ അളവ് ക്രമീകരിച്ച് ഹോർമോണുകളെ സന്തുലിതമാക്കുകയും ചെയ്യും. 

കോളിഫ്ളവറിൽ അട‌ങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ആരോഗ്യത്തെ ഗുണപരമായി ബാധിക്കുകയും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി ഫ്രോണ്ടിയേഴ്‌സ് ഇൻ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഒരു അവലോകനത്തിൽ പറയുന്നു.

വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios