ഡയറ്റ് ചെയ്യുമ്പോള്‍ മിക്കവരും ചെയ്യുന്നൊരു അബദ്ധം; തിരുത്താം ഇനിയിത്
കാര്‍ബോഹൈഡ്രേറ്റ് കൊണ്ട് നമുക്ക് പല ഉപകാരങ്ങളുമുണ്ട്. ഇതെല്ലാം കാര്‍ബില്ലാത്ത ഡയറ്റിലേക്ക് മാറുന്നതോടെ ഇല്ലാതാകാം. അത് ആരോഗ്യത്തിന് വിനയായി വരാം. ഇനി, കാര്‍ബ് കൊണ്ടുള്ള ചില പ്രധാന ഗുണങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അവരവരുടെ പ്രായം, ആരോഗ്യാവസ്ഥ, അസുഖങ്ങള്‍ എല്ലാം കണക്കിലെടുത്ത് വേണം തീരുമാനിക്കാൻ. എന്നാല്‍ മിക്കവരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ഡയറ്റിലേക്ക് കടക്കുന്നുവെന്ന് പറയുമ്പോള്‍ ആദ്യം തന്നെ കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന തീരുമാനത്തിലേക്കാണ് ഭൂരിഭാഗം പേരും എത്താറ്.
കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നാല്‍ മിക്കപ്പോഴും നമ്മള്‍ പ്രധാനഭക്ഷണമായി കഴിക്കുന്ന ചോറ് പോലുള്ള വിഭവങ്ങള്‍ തന്നെയാണ് വരിക. വണ്ണം കുറയ്ക്കനായി ഡയറ്റ് തുടങ്ങും. ആദ്യം തന്നെ ചോറൊഴിവാക്കുന്നതാണ് അധികപേരുടെയും പരിപാടി. എന്നാല്‍ ചോറടക്കമുള്ള കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ അങ്ങനെ എല്ലാവരും, പെട്ടെന്ന് പൂര്‍ണമായും ഒഴിവാക്കരുത്. ഇത് ആരോഗ്യത്തെ വളരെ വലിയ രീതിയില്‍ തന്നെ ബാധിക്കാം.
എന്നുവച്ചാല്‍ കാര്‍ബോഹൈഡ്രേറ്റ് കൊണ്ട് നമുക്ക് പല ഉപകാരങ്ങളുമുണ്ട്. ഇതെല്ലാം കാര്‍ബില്ലാത്ത ഡയറ്റിലേക്ക് മാറുന്നതോടെ ഇല്ലാതാകാം. അത് ആരോഗ്യത്തിന് വിനയായി വരാം. ഇനി, കാര്‍ബ് കൊണ്ടുള്ള ചില പ്രധാന ഗുണങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഒന്ന്...
കാര്‍ബ് വണ്ണം കൂട്ടുമെന്നത് ഒരു വലിയ വാദമാണ്. എന്നാല്‍ കാര്‍ബ് വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നിധി നിഗം പറയുന്നത്. കഴിക്കേണ്ട രീതിയില്‍ ബാലൻസ് ചെയ്ത് കാര്‍ബ് കഴിക്കുകയാണെങ്കില്‍ ഇത് വണ്ണം കുറയ്ക്കുന്നവരുടെ ഡയറ്റിനും അനുയോജ്യം തന്നെയെന്ന്.
രണ്ട്...
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കാര്‍ബ് ഏറെ സഹായകമാണ്. മിതമായ അളവില്‍ ആരോഗ്യകരമായ കാര്‍ബാണ് ഇതിന് തെരഞ്ഞെടുത്ത് കഴിക്കേണ്ടത്. അദികവും ഫൈബറടങ്ങിയ വിഭവങ്ങള്‍ തന്നെത തെരഞ്ഞെടുക്കുക.
മൂന്ന്...
കാര്‍ബ് ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും സഹായകമാണ്. ഇത് തെളിയിക്കുന്ന പഠനറിപ്പോര്‍ട്ടുകള്‍ വരെ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ തന്നെ കാര്‍ബ് പൂര്‍ണമായി ഒഴിവാക്കുന്നത് തീരെ നല്ലതല്ല.
നാല്...
നമുക്ക് ഒരു ദിവസത്തില്‍ ചെലവിടാൻ വേണ്ട ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് ഭക്ഷണത്തില്‍ ഏറ്റവുമധികം സഹായിക്കുന്നത് കാര്‍ബ് ആണ്. കായികമായ ജോലികള്‍ കാര്യമായി ചെയ്യുന്നവര്‍ കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍ കാര്യമായി കഴിക്കുന്നതിന് പിന്നിലെ യാഥാര്‍ത്ഥ്യവും ഇതാണ്.
അഞ്ച്...
പേശികളുടെ വളര്‍ച്ചയ്ക്കും കാര്‍ബ് അത്യാവശ്യമാണ്. പ്രത്യേകിച്ച് യുവാക്കള്‍ കാര്‍ബൊഴിവാക്കുമ്പോള്‍ അത് അവരുടെ ശരീരത്തെ മോശമായി ബാധിക്കുന്നതിന്‍റെ ഒരു കാരണം ഇതാണ്.
Also Read:- 'സ്നാക്ക്' ആയി കൊറിക്കാം; ഇതുകൊണ്ടുള്ള ഗുണങ്ങളും ഏറെ...