ബ്ലാക്ക്ബെറിയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. എല്ലുകൾ, രക്തക്കുഴലുകൾ എന്നിവയിലെ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. 

health benefits of eating blackberries diet

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലാക്ക്ബെറി. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ബ്ലാക്ക്ബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറവാണ്. 

വിറ്റാമിൻ സി ധാരാളമായി ബ്ലാക്ക് ബെറിയിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ബ്ലാക്ക്‌ബെറിയിൽ 30.2 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. എല്ലുകൾ, രക്തക്കുഴലുകൾ എന്നിവയിലെ കൊളാജൻ രൂപീകരണത്തിന് വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. 

മുറിവുകൾ പെട്ടെന്ന് സുഖപ്പെടുത്താനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം ബ്ലാക്ക്ബെറി സഹായകമാണ്. എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ കെയും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്നു.  മ

ആന്തോസയാനിൻ, പോളിഫെനോൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്ലാക്ക്‌ബെറി. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ബ്ലാക്ക്ബെറി സഹായകമാണ്.

ബ്ലാക്ക്‌ബെറി പോലുള്ള ബെറി പഴങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വാർദ്ധക്യം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുമെന്ന് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും ബ്ലാക്ക്ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾക്ക് കഴിവുണ്ട്. ലയിക്കാത്ത നാരുകൾ ബ്ലാക്ക്‌ബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്‌ബെറി പോലുള്ള സരസഫലങ്ങൾ പ്രമേഹം നിയന്ത്രിക്കുന്നതിന് ഉപയോഗപ്രദമാണ്. കാരണം അവ ട്രൈഗ്ലിസറൈഡുകളും ഇൻസുലിൻ പ്രതിരോധവും കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ബ്ലാക്ക്‌ബെറിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തം ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. ബ്ലാക്ക്‌ബെറി കഴിക്കുന്നത് മോണരോ​ഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തിൽ മാറ്റം വരുത്തുക.

പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം...

 

Latest Videos
Follow Us:
Download App:
  • android
  • ios