കയ്‌പ്പാണെങ്കിലും കഴിക്കാൻ മടിക്കരുത് ; അറിയാം പാവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കുന്നു. അതുവഴി, ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഇരുമ്പും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
പാവയ്ക്ക പലർക്കും അത്ര ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ്. കാരണം കയ്പാണ്. എന്നാൽ കയ്പാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങൾ പവയ്ക്കുണ്ടെന്ന കാര്യം പലരും അറിയാതെ പോകുന്നു. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ പൊട്ടാസ്യം, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ശരീരത്തിൻറെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിൻറെയും കരളിൻറെയും ആരോഗ്യത്തിനും പാവയ്ക്ക മികച്ചൊരു പച്ചക്കറിയാണ്. യുഎസ്ഡിഎ പ്രകാരം, 100 ഗ്രാം കയ്പക്കയിൽ 13 മില്ലിഗ്രാം സോഡിയം, 602 ഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.6 ഗ്രാം പ്രോട്ടീൻ എന്നിവയോടൊപ്പം ഏകദേശം 34 കലോറിയും ഉണ്ട്.
പ്രമേഹത്തെ തടയാം...
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 382 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണ്. പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
sJournal Ethnopharmacolgy യിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനമനുസരിച്ച്, നാലാഴ്ചത്തെ ക്ലിനിക്കൽ ട്രയൽ 2,000 മില്ലിഗ്രാം പാവയ്ക്ക പതിവായി കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹമുള്ള രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി.
പാവയ്ക്കയിലെ ഈ സസ്യാധിഷ്ഠിത ഇൻസുലിൻ ടൈപ്പ്-1 പ്രമേഹരോഗികളെയും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പാവയ്ക്ക കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ജേർണൽ ഓഫ് കെമിസ്ട്രി & ബയോളജിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും പാവയ്ക്ക സഹായിക്കുന്നു. അതുവഴി, ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഇരുമ്പും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
മുടിയ്ക്കും ചർമ്മത്തിനും മികച്ചത്...
തിളങ്ങുന്ന ചർമ്മത്തിനും തിളക്കമുള്ള മുടിയ്ക്കും പാവയ്ക്ക മികച്ചതാണ്. പാവയ്ക്ക ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയ്‌ക്കൊപ്പം ശക്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് ചർമ്മത്തിന്റെ അകാല വാർദ്ധക്യം തടയുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മുഖക്കുരു കുറയ്ക്കുകയും എക്സിമ, സോറിയാസിസ് എന്നിവയുടെ ചികിത്സയിൽ സഹായിക്കുകയും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ സി, ബയോട്ടിൻ, സിങ്ക് എന്നീ പോഷകങ്ങൾ മുടിയ്ക്ക് തിളക്കം നൽകുന്നു. പാവയ്ക്ക നീ
ര് പതിവായി തലയോട്ടിയിൽ പുരട്ടുന്നത് മുടികൊഴിച്ചിലും മുടി നരയും കുറയ്ക്കാനും മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും സഹായിക്കും. താരൻ അകറ്റുന്നതിന് രണ്ട് ടീസ്പൂൺ പാവയ്ക്ക നീര്, ജീരകം പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഹെയർ മാസ്ക് ഉണ്ടാക്കാം. 30 മിനിറ്റ് നേരം ഈ പാക്ക് മുടിയിൽ ഇടുക. നന്നായി ഉണങ്ങിയ ശേഷം ഷാംപൂ ഉപയോഗിച്ച് തലയിൽ നന്നായി കഴുകുക.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു പാവയ്ക്കയിൽ കലോറിയും കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ജേണൽ ബിഎംസി കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇതിനെ കുറിച്ച് പറയുന്നു.
പാവയ്ക്ക വൈറസുകളോടും ബാക്ടീരിയകളോടും പോരാടുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് അലർജി, ദഹനക്കേട് എന്നിവ തടയുന്നു. ആൻറി ഓക്സിഡൻറുകൾ രോഗത്തിനെതിരായ ശക്തമായ പ്രതിരോധ സംവിധാനമായി പ്രവർത്തിക്കുന്നു. പാവയ്ക്കയിൽ ആന്റി-കാർസിനോജൻ, ആന്റി ട്യൂമർ ഗുണങ്ങളുണ്ടെന്ന് 2010-ൽ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ്, സെർവിക്കൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് പഴങ്ങൾ