ബീറ്റ്റൂട്ട് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും നൈട്രേറ്റുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്. രക്തസമ്മർദ്ദം കുറയുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
 

health benefits of eating beetroot daily

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിന് നിറം നൽകുന്ന സസ്യ പിഗ്മെന്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ ബീറ്റ്റൂട്ട് സഹായിക്കും. 

ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും നൈട്രേറ്റുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്. രക്തസമ്മർദ്ദം കുറയുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത്  ചില നിർജ്ജലീകരണ കരൾ എൻസൈമുകളുടെ അളവ് വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ അവയവത്തെ സംരക്ഷിക്കാനും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. 

ഗർഭാവസ്ഥയിൽ ആരോഗ്യകരമായ അളവിൽ ഫോളേറ്റ് കഴിക്കുന്നത് കുഞ്ഞിന്റെ ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കൊണ്ട് നിറഞ്ഞ ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായകമാണ്. 

ബീറ്റ്‌റൂട്ടിൽ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാൽ ബീറ്റ്റൂട്ട് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.  

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകൾ, കറുത്ത പാടുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് ചർമ്മത്തിലെ പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കും.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ഉപഭോഗം വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.  

ഉറക്കക്കുറവ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമോ ? ഡോക്ടർ പറയുന്നു


 

Latest Videos
Follow Us:
Download App:
  • android
  • ios