ദിവസവും വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...
ശരീരത്തിൽ വെള്ളം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരണം ഉണ്ടാകുന്നതാണ് നിര്‍ജ്ജലീകരണം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാമോ? വെള്ളം ശരീരത്തിന് ഏറെ ആവശ്യമുള്ള കാര്യമാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിന് വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ശരീരത്തിൽ വെള്ളം കുറയുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം. ശരീരത്തില്‍ നിന്നും ജലം അമിതമായി വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് കാരണം ഉണ്ടാകുന്നതാണ് നിര്‍ജ്ജലീകരണം. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വെള്ളം ധാരാളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും. നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദനയെ തടയാനും വെള്ളം ധാരാളം കുടിക്കുക. അതുപോലെ തന്നെ അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ധാരാളം വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക. അതുപോലെ മലബന്ധത്തെ തടയാനും വെള്ളം ധാരാളം കുടിക്കുന്നത് ഗുണം ചെയ്യും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പിനെ കത്തിച്ചുകളയാനുളള ശരീരത്തിന്റെ കഴിവും കൂട്ടും. കൂടാതെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും വെള്ളം ധാരാളം കുടിക്കേണ്ടത് പ്രധാനമാണ്. വൃക്കയിലെ കല്ലുകളെ തടയാനും വെള്ളം കുടിക്കാം. വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. വരണ്ട ത്വക്കിനെ തടയാനും മുഖം തിളങ്ങാനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവില്‍ മാറ്റം വരുത്തുക.
Also Read: ശ്വാസകോശാര്‍ബുദ സാധ്യത നേരത്തെ പ്രവചിക്കാന്‍ കഴിയുന്ന രക്തപരിശോധന വികസിപ്പിച്ച് ഗവേഷകര്‍