Health Tips: മത്സ്യം കഴിക്കാന്‍ ഇഷ്ടമല്ലേ? എങ്കില്‍, മീനെണ്ണ പതിവാക്കൂ, അറിയാം ഈ ഗുണങ്ങള്‍

ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റു പോഷകങ്ങളുടെയും ഉറവിടമായ മീനെണ്ണ ഒരു സപ്ലിമെൻ്റായി കഴിക്കുമ്പോൾ മീൻ കഴിക്കുന്ന അതേ ആരോഗ്യ ഗുണങ്ങൾ തന്നെ ശരീരത്തിന് ലഭിക്കുന്നു.

health benefits of consuming fish oil

മത്സ്യം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാൻ കഴിയുന്ന ഒന്നാണ് മീനെണ്ണ. എല്ലാ മെഡിക്കൽ ഷോപ്പുകളിൽ നിന്നും മഞ്ഞ നിറത്തിലുള്ള ക്യാപ്സൂൾ രൂപത്തിൽ മീനെണ്ണ ലഭ്യമാണ്. ഫാറ്റി ഫിഷുകളായ സാല്‍മണ്‍, ചൂര, മത്തി, തുടങ്ങിയന്നിവയില്‍ നിന്നുമാണ് ഈ കോഡ് ലിവര്‍ ഓയിൽ രൂപപ്പെടുത്തിയെടുക്കുന്നത്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റു പോഷകങ്ങളുടെയും ഉറവിടമായ മീനെണ്ണ ഒരു സപ്ലിമെൻ്റായി കഴിക്കുമ്പോൾ മീൻ കഴിക്കുന്ന അതേ ആരോഗ്യ ഗുണങ്ങൾ തന്നെ ശരീരത്തിന് ലഭിക്കുന്നു. ​മീനെണ്ണ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം. 

ഹൃദയാരോഗ്യം 

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉറവിടമായ മീനെണ്ണ കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

തലച്ചോറിന്‍റെ ആരോഗ്യം

ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റും പോഷകങ്ങളുടെ അടങ്ങിയ മീനെണ്ണ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിൻ എ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ മീനെണ്ണ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തിമിര സാധ്യതയെ കുറയ്ക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

എല്ലുകളുടെ ആരോഗ്യം 

പ്രായമാകുമ്പോൾ പലരെയും ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് അസ്ഥികളുടെ ബലക്ഷയം. മീനെണ്ണയിലെ വിറ്റാമിൻ ഡി എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് പരിക്കുകളെ തടയുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. മീനെണ്ണയിലെ ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയുമാണ് ഇതിന് സഹായിക്കുന്നത്. 

രോഗ പ്രതിരോധശേഷി 

വിറ്റാമിൻ എ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് മീനെണ്ണ. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

ചര്‍മ്മം

ഒമേഗ -3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ മീനെണ്ണ ഗുളിക കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം മീനെണ്ണ കഴിക്കുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: പതിവായി ഉച്ചയ്ക്ക് വെണ്ടയ്ക്ക കഴിക്കൂ, ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം

youtubevideo

 


 

Latest Videos
Follow Us:
Download App:
  • android
  • ios