അത്ഭുതം, ഇന്ത്യയില്‍ ഒന്നാമത് മലയാളം, കളക്ഷനില്‍ ഏപ്രിലില്‍ ഞെട്ടിച്ച് ഗില്ലിയും ആവേശവും, ഇതാ കണക്കുകള്‍

ഏപ്രിലിലെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു.

Indian box office April collection details out hrk

ഇന്ത്യൻ ബോക്സ് ഓഫീസില്‍ ഏപ്രിലിലെ കളക്ഷൻ അമ്പരിപ്പിക്കുന്ന ഒന്നല്ല. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 500 കോടിയിലധികം ഏപ്രില്‍ മാസത്തില്‍ നിന്ന് ആകെ കളക്ഷൻ നേടാനായില്ല. എങ്കിലും മലയാളത്തിന് അഭിമാനിക്കാവുന്നതാണ് ഏപ്രിലിലെ കളക്ഷൻ കണക്കുകള്‍. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ ഏപ്രില്‍ മാസത്തെ കണക്കുകളില്‍ മലയാള സിനിമ ഒന്നാമത് എത്തിയിരിക്കുകയാണ്.

ഏപ്രില്‍ റിലീസില്‍ ഇന്ത്യയില്‍ 457 കോടി രൂപയാണ് നേടാനായത്. എന്നാല്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള റിലീസുകളില്‍ ഇന്ത്യയില്‍ ആകെ 3071 കോടി രൂപയം നേടിയിരിക്കുന്നു. മലയാളത്തില്‍ 2024ലെ നാലാമത്തെ 100 കോടി ചിത്രമായി മാറാൻ ഫഹദ് നായകനായ ആവേശത്തിനായിരുന്നു. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പൃഥ്വിരാജിന്റെ ആടുജീവിതവും 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ കളക്ഷൻ നേടിയതും ഫഹദ് നായകനായ ആവേശമാണ്. കേരളത്തിനും പുറത്തും മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ മികച്ച പ്രതികരണം നേടുന്നുവെന്ന പ്രത്യേകതയുമുണ്ട്. റീ റിലീസായിട്ടും ഏപ്രിലിലെ കളക്ഷനില്‍ ആറാം സ്ഥാനത്ത് എത്താൻ വിജയ്‍യുടെ ഗില്ലിക്ക് ആയിട്ടുണ്ട്. ഏപ്രിലില്‍ ഗില്ലി ഇന്ത്യയില്‍ 26 കോടി രൂപയാണ് നേടിയത്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ് നിര്‍വഹിച്ചത്. സംഗീതം സുഷിന്‍ ശ്യാമും.

Read More: വൻമരങ്ങള്‍ വീഴും, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ ഞെട്ടിക്കുന്ന നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios