പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും കുടിക്കാം ഈ പാനീയം...

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് വണ്ണം കുറയ്ക്കാനായി ചെയ്യേണ്ടത്. പ്രമേഹം നിയന്ത്രിക്കാനും കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. 

Green Juice To Lose Weight And Manage Blood Sugar Level azn

അമിത വണ്ണവും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണെന്ന് ചില ഗവേഷകര്‍ കണ്ടെത്തി. പമാറിയ ജീവിത ശൈലിയാണ് അമിത വണ്ണത്തിന് പ്രധാന കാരണം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് വണ്ണം കുറയ്ക്കാനായി ചെയ്യേണ്ടത്. പ്രമേഹം നിയന്ത്രിക്കാനും കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. 

ഇവിടെയിതാ പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ശിവിക ഗാന്ധി. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ ഈ ഗ്രീന്‍ ജ്യൂസ് പരിചയപ്പെടുത്തുന്നത്. ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ കൊണ്ട് നിറഞ്ഞതാണ് ഈ ഗ്രീൻ ജ്യൂസ്.  ഇവയെല്ലാം നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനം സുഗമമാക്കാനും ഇവ സഹായിക്കുന്നു. കൂടാതെ ഈ ജ്യൂസ് ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുമത്രേ. ഇതു മാത്രമല്ല,  പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജ്യൂസ് തയ്യാറാക്കേണ്ട വിധം: 

 ഒരു ഗ്രീന്‍ ആപ്പിൾ, കുറച്ച് ചീര, പാഴ്സ്ലി ഇല, ഇഞ്ചി എന്നിവ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതത്തിലേയ്ക്ക് വേണമെങ്കില്‍, നാരങ്ങാ നീരും ചേര്‍ത്ത് കുടിക്കാം. 

 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also Read: ഒരു പൈനാപ്പിളില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നറിയാമോ?


 

Latest Videos
Follow Us:
Download App:
  • android
  • ios