അടിവയറും വണ്ണവും കുറയ്ക്കാന്‍ ഈ പച്ചക്കറി ദിവസവും കഴിക്കാം...

സവാളയില്‍ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയ സവാള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

grab an onion to lose weight and cut back on belly fat azn

വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി ഡയറ്റും വർക്കൗട്ടും പ്രധാനമാണ്. അടിവയറും വണ്ണവും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയെ കുറിച്ചാണിനി പറയാന്‍ പോകുന്നത്. അടുക്കളയില്‍ നിത്യവും നാം പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് സവാള. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

സവാളയില്‍ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും അടിങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയ സവാള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. സവാളയില്‍ അടങ്ങിയിരിക്കുന്ന ചില ആന്‍റി ഓക്സിഡന്‍റുകളും വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അടിവയറ്റിലെ കൊഴുപ്പിനെ കത്തിച്ചുകളയാനും ഇവ സഹായിക്കും. അതിനാല്‍ വയറും വണ്ണവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാചകത്തില്‍ സവാള അല്ലെങ്കില്‍ ഉള്ളി ധാരാളമായി ഉള്‍പ്പെടുത്തുക. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. സവാളയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത തടയുന്നതിനും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. 

സവാളയില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍  ഇവ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. സള്‍ഫര്‍ ധാരാളം അടങ്ങിയ സവാള എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സവാളയില്‍  കാര്യമായ അളവില്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ചില ക്യാന്‍സര്‍ സാധ്യതകളെ തടയുമെന്നും പഠനങ്ങള്‍ പറയുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ഒരൊറ്റ നട്സ് കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios