ഇനി ആവശ്യത്തിന് നിറച്ചെടുക്കാം; ഇതാണ് 'ഗോല്‍ഗപ്പ ഫൗണ്ടെയ്ന്‍' !

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍  ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ഈ വിഭവത്തിന്റെ രുചി അതില്‍ നിറച്ച് നല്‍കുന്ന രണ്ട് തരം വെള്ളവും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫില്ലിങ്ങുമാണ്. 

Golgappa Fountain is viral on social media

വൈവിധ്യമേറിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സംസ്‌കാരം. വ്യത്യസ്ത രീതിയില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന 'സ്ട്രീറ്റ് ഫുഡ്' ഇഷ്ടമല്ലാത്തവരും കുറവായിരിക്കും. അത്തരത്തിലുള്ള പരീക്ഷണ ഭക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍  വൈറലാകാറുമുണ്ട്. 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍  ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ഈ വിഭവത്തിന്റെ രുചി അതില്‍ നിറച്ച് നല്‍കുന്ന രണ്ട് തരം വെള്ളവും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫില്ലിങ്ങുമാണ്. സമീര്‍ എസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.  'ഗോല്‍ഗപ്പ ഫൗണ്ടെയ്ന്‍' ആണ് ഇവിടത്തെ താരം. 

പാനിപൂരിയുടെ പൂരിയില്‍ നിറയ്ക്കുന്ന പാനിയുടെ ഫൗണ്ടെയന്‍ ആണ് ചിത്രത്തിലുള്ളത്. ഏറെ രുചികരമായ ഈ പാനി ആളുകള്‍ക്ക് ആവശ്യാനുസരണം പൂരിയ്ക്കുള്ളില്‍ നിറയ്ക്കാന്‍ കഴിയും. നാല് തട്ടുകളിലായി പാനി ഫൗണ്ടെയന്‍ രൂപത്തില്‍ നിറഞ്ഞൊഴുകുന്നതാണ് ചിത്രത്തിലുള്ളത്. 

 

 

പാനിപൂരി പ്രേമികള്‍ക്കിടയില്‍ ചിത്രം വൈറലായിരിക്കുകയാണ്. 4900- പേരാണ് വളരെക്കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് കമന്റുകളും നിരവധി റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു. കിടിലന്‍ കണ്ടുപിടിത്തമെന്നാണ് ഒരാളുടെ കമന്‍റ്.  തന്റെ വിവാഹത്തിന് ഇത്തരമൊരു ഫൗണ്ടെയ്ന്‍ ഉറപ്പായുമുണ്ടാകുമെന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ചിലര്‍ ഗോല്‍ഗപ്പ ഫൗണ്ടെയ്ന്‍റെ വീഡിയോയും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പൂരിക്കുള്ളില്‍ ഫൗണ്ടെയനില്‍ നിന്നുള്ള പാനി നിറച്ച് അവ കഴിക്കുന്ന ഒരു യുവതിയെയും വീഡിയോയില്‍ കാണാം. 

 

സമാനമായ ഒരു ഇഡ്ഡലി വെന്‍ഡിങ് മെഷീനിന്‍റെ വീഡിയോയും കുറച്ചു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു.  24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെന്‍ഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.

Also Read: വിവാഹത്തിന് തൊട്ടു മുമ്പ് വിശപ്പ് സഹിക്കാനാകാതെ പിസ ആസ്വദിച്ച് കഴിക്കുന്ന വധു; വീഡിയോ


 

Latest Videos
Follow Us:
Download App:
  • android
  • ios