വിളര്‍ച്ചയുണ്ടോ? ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ കഴിക്കാം ഈ പച്ചക്കറികളും പഴങ്ങളും...

തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍. കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. 

fruits and vegetables to avoid anemia azn

ഇന്ന് പലരും അനുഭവപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിളര്‍ച്ച. ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. തളര്‍ച്ചയും ക്ഷീണവും തലവേദനയുമൊക്കെ ആണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.  കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്‌സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. 

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയേൺ ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

ബീറ്റ്റൂട്ട് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞതുമാണ്. ബീറ്റ്റൂട്ട് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ്,  ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

മൂന്ന്...

മാതളം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.

നാല്...

മുരങ്ങയിലയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

നെല്ലിക്കയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻറെ അളവ് കൂട്ടാന്‍ സഹായിക്കും.

ആറ്...

ഓറഞ്ച് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച് ഇരുമ്പിന്റെ മികച്ച സ്രോതസാണ്. കൂടാതെ അവയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കും. ഇത് അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മാനസികാരോഗ്യത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...
 

Latest Videos
Follow Us:
Download App:
  • android
  • ios