പ്രതിരോധശേഷി മുതല്‍ വണ്ണം കുറയ്ക്കാന്‍ വരെ; കഴിക്കാം 'നല്ല' കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍...
പ്രധാനമായി മൂന്ന് തരം കൊഴുപ്പുകളുണ്ട്. പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് ഫാറ്റ്), അപൂരിത കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും) ട്രാൻസ് ഫാറ്റ് എന്നിവ. പൂരിത കൊഴുപ്പിനെ ‘മോശം കൊഴുപ്പ്’ എന്നും വിളിക്കുന്നു.
ശരീരത്തിന്‍റെ ആരോഗ്യത്തിന് നല്ല ഭക്ഷണം പ്രധാനമാണ്. പൊതുവേ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇപ്പോഴും പലർക്കും ഭയമാണ്. കാരണം ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് അമിതഭാരം നിയന്ത്രിക്കുന്നതിൽ പലപ്പോഴും വില്ലനാകാറുണ്ട്. എന്നാല്‍ എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പുകളും ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല.
പ്രധാനമായി മൂന്ന് തരം കൊഴുപ്പുകളുണ്ട്. പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് ഫാറ്റ്), അപൂരിത കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും) ട്രാൻസ് ഫാറ്റ് എന്നിവ. പൂരിത കൊഴുപ്പിനെ ‘മോശം കൊഴുപ്പ്’ എന്നും വിളിക്കുന്നു. പൂരിത കൊഴുപ്പുകൾ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ ചിലത് ശരീരത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ പോലുള്ള ആരോഗ്യകരമായ ഘടകങ്ങൾ നൽകുന്നു. അത്തരത്തില്‍ 'നല്ല' കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അമിത ഭാരത്തെ നിയന്ത്രിക്കാനും വിറ്റാമിനുകളുടെ കുറവിനെ പരിഹരിക്കാനും സഹായിക്കും.
നല്ല കൊഴുപ്പടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. വാൾനട്സ്: ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന ഒന്നാണ് വാള്‍നട്സ്. വാൾനട്സ് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഹൃദയത്തെ പോഷിപ്പിക്കാനും സഹായിക്കും.
2. അവക്കാഡോ: അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലതാണ., ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കാനും അവക്കാഡോ മികച്ചതാണ്.
3. എള്ള്: ഇവയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.
4. നെയ്യ്: ശരീരത്തെ ആരോഗ്യകരമായ കൊഴുപ്പുകളാൽ പോഷിപ്പിക്കുന്ന മറ്റൊരു പ്രധാന ഭക്ഷണമാണ് നെയ്യ്. ദിവസവും ഒരു ടേബിൾ സ്പൂൺ നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നല്ല കൊഴുപ്പ് അടങ്ങിയ നെയ്യ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
5. ഫാറ്റി ഫിഷ്: സാൽമൺ, ട്യൂണ എന്നിവയിൽ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റാൻ ഫാറ്റി ഫിഷ് സഹായിക്കുന്നു.
6. ചീസ്: പ്രോട്ടീന്‍, കാത്സ്യം, സോഡിയം, മിനറല്‍സ്, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. ധാരാളം കലോറി അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ചീസ്. മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Also Read: മലൈകയ്ക്ക് സുഹൃത്തിന്‍റെ വക ഹോംലി ഫുഡ് ട്രീറ്റ്; ചിത്രം