പ്രമേഹം മുതല്‍ തലമുടിക്ക് വരെ; അറിയാം ഉലുവയുടെ ആരോഗ്യ ഗുണങ്ങള്‍...

ഉലുവ  എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 
 

From hair to diabetes benefits of fenugreek seeds azn

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഉലുവ. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഉലുവ  എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും ഉലുവ സഹായിക്കും. ഫൈബര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാനും ഇവ സഹായിക്കും. ഭക്ഷണത്തിനു മുമ്പായി ഉലുവ കഴിക്കുന്നതും നെഞ്ചെരിച്ചിൽ തടയും. ദഹനപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതും വളരെ ​ഗുണം ചെയ്യും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

തലമുടി തഴച്ച് വളരാൻ ഉലുവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം...

ഒന്ന്...

ആദ്യം ഉലുവ നന്നായി കുതിര്‍ക്കുക. ശേഷം ഇത് നല്ല പോലെ അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്ക് തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.

രണ്ട്...

ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

മൂന്ന്...

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇതു മുടി വളര്‍ച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നല്‍കാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios