'മനസ് നന്നാക്കാം'; വെറും ഭക്ഷണത്തിലൂടെ...

നമ്മുടെ ജനിതകമായ പ്രത്യേകതകള്‍, ബാല്യം, വളരുന്ന സാഹചര്യം, തൊഴിലിടം തുടങ്ങി എല്ലാ ചുറ്റുപാടുകളും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഡയറ്റിനുള്ള പങ്ക് മറന്നുകളയാൻ സാധിക്കില്ല. അത്രമാത്രം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. 

four types of food which improve mental health

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ സജീവമായിട്ടുള്ളൊരു കാലമാണിത്. ഇന്ത്യയില്‍ വിഷാദരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതും മാനസികപ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ പതിവാകുന്നതുമെല്ലാം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ സജീവമാക്കുന്നു. 

നമ്മുടെ ജനിതകമായ പ്രത്യേകതകള്‍, ബാല്യം, വളരുന്ന സാഹചര്യം, തൊഴിലിടം തുടങ്ങി എല്ലാ ചുറ്റുപാടുകളും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഡയറ്റിനുള്ള പങ്ക് മറന്നുകളയാൻ സാധിക്കില്ല. അത്രമാത്രം നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു. 

ഇത്തരത്തില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും മാനസികസൗഖ്യം നേടുന്നതിനുംപതിവായി ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അങ്ങനെയുള്ള നാല് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഇലക്കറികള്‍ : ധാരാളം പോഷകമൂല്യങ്ങളുണ്ടെന്നതിനാല്‍ തന്നെ ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റ്സ്, ഡയറ്ററി ഫൈബര്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്ന് തുടങ്ങി അനവധി പോഷകഘടങ്ങള്‍ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇവ ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. 

രണ്ട്...

പഴങ്ങളും ബെറികളും : തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ഏറെ സ്വാധീനിക്കാൻ കഴിവുള്ള ഭക്ഷണമാണ് പഴങ്ങളും വിവിധയിനം ബെറികളും. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും പെട്ടെന്ന് പ്രായം തോന്നിപ്പിക്കാതിരിക്കാനും എല്ലാം ഇവ സഹായകമാണ്. പല പഠനങ്ങളും പഴങ്ങളും ബെറികളും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടുന്നു. 

മൂന്ന്...

മീൻ : നോണ്‍- വെജ് പ്രത്യേകിച്ച് മീൻ കഴിക്കുന്നവരാണെങ്കില്‍ ഇതും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് മനസിലാക്കുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ആണ് കാര്യമായും തലച്ചോറിനെ സ്വാധീനിക്കുന്നത്. ഒമേഗ-3 ഫാറ്റി ആസിഡ് കുറയുന്നത് വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങളില്‍ പങ്ക് പറ്റാറുണ്ടെന്ന് പല പഠനങ്ങളും പറയുന്നതും ശ്രദ്ധേയമാണ്. 

നാല്...

നട്ട്സ് : ധാരാളം ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സ്. ബദാം, വാള്‍നട്ടസ് എന്നിവ തലച്ചോറിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. ഇതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ ഗുണകരമാകുന്നു. നട്ട്സിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡ് തന്നെയാണ് ഏറെയും ഇതിന് സഹായകമാകുന്നത്. ബദാമിലുള്ള വൈറ്റമിൻ ആ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും ഗുണകരമാകുന്നു.

Also Read:- ആത്മഹത്യകള്‍ കൂടുന്നു; വ്യക്തികളിലെ ആത്മഹത്യാപ്രവണത എങ്ങനെ തിരിച്ചറിയാം?

Latest Videos
Follow Us:
Download App:
  • android
  • ios