വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി കുടിക്കാം ഈ പാനീയങ്ങള്‍...

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. 

four night drinks for belly fat azn

ശരീരഭാരം കുറയ്ക്കുക എന്നത് അൽപം പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് വയര്‍ കുറയ്ക്കാന്‍ കുറച്ചധികം സമയമെടുക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ട് ചെയ്താൽ മാത്രം പോരാ. ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. 

അതുപോലെ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. അത്തരത്തില്‍ വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാത്രി കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഒരു കക്കിരിക്ക തൊലി ചെത്തി കഷണങ്ങളാക്കുക. അല്പം നാരങ്ങാനീര്, ഒരു പിടി പാഴ്സ്‍ലി ഇല, അരക്കപ്പ് വെള്ളം എന്നിവ കൂടി ചേര്‍ത്ത് മിക്സിയിൽ അടിച്ച് ജ്യൂസ് ആക്കുക. ആവശ്യമെങ്കിൽ വെള്ളം വീണ്ടും ചേർക്കാം. ഈ പാനീയം രാത്രി കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. 

രണ്ട്...

ഇഞ്ചി ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും.  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കും.  അതിനാല്‍ രാത്രി ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ ചേര്‍ക്കാം. ഇനി ഇതിലേക്ക് അൽപം ചിയ വിത്ത് ചേർക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

നാല്... 

തണ്ണിമത്തന്‍ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ഒരു ഫലമാണ് തണ്ണിമത്തന്‍. തണ്ണമത്തിനില്‍ 90 ശതമാനവും വെള്ളം ആണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios