ഓര്‍മ്മശക്തിയും ചിന്താശേഷിയും കുറയുന്നുവോ? ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍...
നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആക്കാനുമെല്ലാം ഇവ സഹായകമാണ്.
നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനമായി വരുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു ഘടകമാണ് ഭക്ഷണം അഥവാ നമ്മുടെ ഡയറ്റ്. നാം എന്ത് തരം ഭക്ഷണമാണ് പതിവായി കഴിക്കുന്നത്, അവ എപ്പോഴെല്ലാമാണ് കഴിക്കുന്നത് എന്നതെല്ലാം നമ്മുടെ ആരോഗ്യാവസ്ഥയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അത് ശാരീരികാരോഗ്യത്തിന്‍റെ കാര്യം മാത്രമല്ല, മാനസികാരോഗ്യത്തെയും ബാധിക്കുന്നതാണ്.
ഇവിടെയിനി നമ്മുടെ മാനസികാരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും തലച്ചോറിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമം ആക്കാനുമെല്ലാം ഇവ സഹായകമാണ്. വളരെ എളുപ്പത്തില്‍, വീട്ടില്‍ വച്ച് തന്നെ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താനായി ചെയ്യാവുന്ന കാര്യമാണ് ഡയറ്റിലെ മാറ്റങ്ങള്‍. ഇത്തരത്തില്‍ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍...
ഒന്ന്...
നട്ട്സും സീഡ്സുമാണ് ഇതില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം. മത്തൻ കുരു, വാള്‍നട്ട്സ്, സൂര്യകാന്തി വിത്ത് എന്നിവയെല്ലാമാണ് കാര്യമായും കഴിക്കേണ്ടത്. ഇവയില്‍ അടങ്ങിയിട്ടുള്ള സിങ്ക്, ഒമേഗ3, വൈറ്റമിനുകള്‍ എന്നിവയെല്ലാമാണ് ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നത്.
രണ്ട്...
കൊഴുപ്പടങ്ങിയ മീൻ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഏറെ നല്ലതാണ്. മത്തി ഇതിന് നല്ലൊരു ഉദാഹരണമാണ്. ഇവയെല്ലാം തന്നെ ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ഇത് നേരിട്ട് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു.
മൂന്ന്...
ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അയേണ്‍, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ, വൈറ്റമിൻ ബി9 എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ഇലക്കറികള്‍. ഇവയെല്ലാം തന്നെ തലച്ചോറിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമം ആക്കുന്നതിന് ഏറെ സഹായകമാണ്. ബ്രൊക്കോളി, ചീര എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
നാല്...
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴമാണ് അവക്കാഡോ. ഇതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ -കെ എന്നിവയെല്ലാമാണ് കാര്യമായും ഇതിന് സഹായകമാകുന്നത്.
അഞ്ച്..
വിവിധയിനം ബെറികളും ഓര്‍മ്മശക്തിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിൻ-സി, വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബെറികള്‍. ഈ ഘടകങ്ങളെല്ലാം തന്നെ ഓര്‍മ്മശക്തി കൂട്ടുന്നതിനും ചിന്താശേഷി കൂട്ടുന്നതിനുമെല്ലാം സഹായകമാണ്.
Also Read:-വൃഷണത്തിലെ ക്യാൻസര്‍; യുവാക്കള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍...