വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍...
വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് സ്വാഭാവികമായും പുറന്തള്ളപ്പെടേണ്ട പലതും പുറന്തള്ളപ്പെടാതെ അടിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കുന്നതിന് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്.
നിത്യജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഒഴിവാക്കുന്നതിന് പ്രധാനമായും നാം ഭക്ഷണകാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ആന്തരീകാവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് ഇത്തരത്തില്‍ ഡയറ്റില്‍ പല ഘടകങ്ങളും ശ്രദ്ധിക്കേണ്ടതായി വരാം.
ഈ രീതിയില്‍ വൃക്കകളെ ബാധിക്കുന്ന രോഗങ്ങളില്‍ ആശ്വാസം ലഭിക്കുന്നതിനായി പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് സ്വാഭാവികമായും പുറന്തള്ളപ്പെടേണ്ട പലതും പുറന്തള്ളപ്പെടാതെ അടിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കുന്നതിന് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. വൃക്കരോഗികള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളുടെ പട്ടികയിതാ...
ഒന്ന്...
വെളുത്തുള്ളി : വെളുത്തുള്ളി വൃക്ക രോഗമുള്ളവരുടെ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നു. മറ്റ് അണുബാധകളെ ചെറുക്കുകയും ചെയ്യുന്നു. ഇതിന്‍റെ ബാക്ടീരിയകള്‍ക്കെതിരെ പോരാടാനുള്ള കഴിവാണിതിന് സഹായകമാകുന്നത്.
രണ്ട്...
സ്ട്രോബെറി : ഒരുപാട് പ്രശ്നങ്ങളില്‍ നിന്ന് ശരീരകോശങ്ങളെ സുരക്ഷിതമാക്കാൻ സ്ട്രോബെറിക്ക് കഴിയും. ഇതിലടങ്ങിയിരിക്കുന്ന രണ്ടിനം ഫിനോള്‍സ് ആണ് ഇതിന് സഹായകമാകുന്നത്.
മൂന്ന്...
ആപ്പിള്‍ : കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങളെ ചെറുക്കുന്നതിനും ക്യാൻസര്‍ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം സഹായകമാണ് ആപ്പിള്‍. ഇത് ആകെ ആരോഗ്യം മെച്ചപ്പെടുത്തുമ്പോള്‍ അത് വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ആശ്വാസമേകുന്നു. മലബന്ധം ഒഴിവാക്കുന്നതിനും ആപ്പിള്‍ പതിവായി കഴിക്കാവുന്നതാണ്.
നാല്...
കാബേജ് : വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് അനുയോജ്യമായ മറ്റൊരു ഭക്ഷണമാണ് കാബേജ്. ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ആരോഗ്യത്തിന് വളരെയധികം ഗുണകരമാകുന്നു.
അഞ്ച്...
സവാള : സവാളയിലുള്ള പല ഘടകങ്ങളും ഹൃദ്രോഗങ്ങളടക്കമുള്ള രോഗങ്ങളെ ചെറുക്കുന്നതാണ്. അതിനാല്‍ തന്നെ ആരോഗ്യത്തിന് നേരെ കൂടുതല്‍ വെല്ലുവിളികളുയരാതിരിക്കാൻ ഇതും ഡയറ്റിലുള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. സലാഡ് ആയും മറ്റും സവാള പച്ചയ്ക്ക് തന്നെ കഴിക്കുന്നതാണ് ഏറെ ഉചിതം.
ആറ്...
ചുവന്ന കാപ്സിക്കം: ചുവന്ന കാപ്സിക്കവും വൃക്കസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണസാഘധനമാണ്. ഫൈബര്‍, വിവിധ വൈറ്റമിനുകള്‍ എന്നിവയെല്ലാം ചുവന്ന കാപ്സിക്കത്തെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.
Also Read:- നിത്യജീവിതത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്യാൻസര്‍ സാധ്യത കൂടുതല്‍...