അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

foods to cut belly fat azn

വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് പരിപ്പ്. കൂടാതെ പ്രോട്ടീനും ഫൈബറും അടങ്ങിയ ഇവ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

രണ്ട്...

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ ചീര പോലെയുള്ള ഇലക്കറികള്‍ വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്. 

മൂന്ന്...

ബ്രൊക്കോളി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന പ്രോട്ടീനും അമിനോ ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ദിവസവും മുട്ട കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

അഞ്ച്...

പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ആറ്...

കാബേജ്  ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന നാരുകളുള്ള പച്ചക്കറികൾ നമ്മുടെ ശരീരത്തിൽ വെള്ളം ആഗിരണം ചെയ്യുന്നു. ഇത്  കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ചെയ്യുന്നു. 

ഏഴ്...

വെള്ളരിക്ക ജ്യൂസ് ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളവും ഫൈബറും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ വെള്ളരിക്ക ജ്യൂസായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

എട്ട്...

ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

ഒമ്പത്...

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. 

പത്ത്...

ജീരകം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. അതിനായി രാത്രിയില്‍ ജീരകം ഇട്ടുവച്ച വെള്ളം രാവിലെ കുടിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പാനീയങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios