വാഴപ്പഴത്തിനൊപ്പം ഈ അഞ്ച് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മറ്റ്  ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ പഴത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

foods to avoid eating with bananas

വാഴപ്പഴം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മറ്റ്  ധാതുക്കള്‍, ഫോളേറ്റ് തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് ഇവ. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ പഴത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  അത്തരത്തില്‍ വാഴപ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പാലുൽപന്നങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഴത്തില്‍ പ്രോട്ടീന്‍, ഫൈബര്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ഉണ്ട്. ഇവ കൊഴുപ്പും മറ്റ് പോഷകങ്ങളും അടങ്ങിയ പാലിനൊപ്പം ചേരുമ്പോള്‍, പോഷകങ്ങളുടെ അളവ് വളരെയധികം കൂടും. ഇത് ചിലരില്‍ ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഉണ്ടാകാം. അതിനാല്‍ അത്തരക്കാര്‍ പാലിനൊപ്പം പഴം കഴിക്കരുത്. 

രണ്ട്...  

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും പഴം കഴിക്കുന്നത് നല്ലതല്ല. മാംസം, മുട്ട തുടങ്ങിയവയ്ക്കൊപ്പം പഴം കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. കാരണം പഴം പെട്ടെന്ന് ദഹിക്കുന്നവയും, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ സമയമെടുക്കുന്നവയുമാണ്. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം.  

മൂന്ന്...

പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയവ വാഴപ്പഴത്തിനൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. ഭക്ഷണം കഴിച്ച് അൽപസമയത്തിനകം വിശപ്പും ക്ഷീണവും അനുഭവപ്പെടുന്നതിന് ഇത് കാരണമാകും. അതിനാല്‍ ഇത്തരം സംസ്കരിച്ച കാർബോഹൈഡ്രേറ്റുകള്‍ക്കൊപ്പവും വാഴപ്പഴം കഴിക്കരുത്. 

നാല്... 

പച്ച പഴത്തിനൊപ്പവും പഴുത്ത പഴം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം പച്ച പഴത്തില്‍ സ്റ്റാര്‍ച്ച് ധാരാളം ഉണ്ടാകാം. ഇത് ദഹിക്കാന്‍ സമയമെടുക്കും. 

അഞ്ച്...

സിട്രസ് ഫ്രൂട്ടുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിലും വാഴപ്പഴത്തിലും ആസിഡുകളുണ്ട്. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങല്‍ ഉണ്ടാക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ നാല് ഭക്ഷണങ്ങള്‍ വായിലെ ക്യാന്‍സര്‍ സാധ്യത കൂട്ടിയേക്കാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios