രോഗപ്രതിരോധശേഷി കൂട്ടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

വിറ്റാമിന്‍ എ, സി, ഡി തുടങ്ങി  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. 

Foods That Promote Healthy Heart And Boost Immunity azn

ശരീരത്തിന്‍റെ ആരോഗ്യത്തിന്  ആദ്യം വേണ്ടത് രോഗ പ്രതിരോധശേഷിയാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും.  വിറ്റാമിന്‍ എ, സി, ഡി തുടങ്ങി  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം. 

ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

കിഡ്നി ബീൻസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് കിഡ്നി ബീൻസ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

രണ്ട്... 

ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

മൂന്ന്... 

ഡാര്‍ക്ക് ചോക്ലേറ്റുകളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന കോകോ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഇവ പ്രതിരോധശേഷിക്കും നല്ലതാണ്. 

നാല്...

ബാര്‍ലിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

അഞ്ച്...

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ കഴിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

 

 

Latest Videos
Follow Us:
Download App:
  • android
  • ios