മഴക്കാലത്ത് ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലത്താണ് പലപ്പോഴും  ആസ്‍ത്മ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. 

foods that may help relieve asthma symptoms in rainy days

ലോകത്ത് സര്‍വസാധാരണമായ രോഗങ്ങളില്‍ ഒന്നാണ് ആസ്‍ത്മ. ആസ്ത്മയെ പൂര്‍ണമായി ചികിത്സിച്ച് മാറ്റാനായില്ലെങ്കിലും മരുന്നുകള്‍ കൊണ്ടും മുന്‍കരുതലുകള്‍ കൊണ്ടും നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ആസ്‍ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

മഴക്കാലത്താണ് പലപ്പോഴും  ആസ്‍ത്മ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. എന്തായാലും മഴക്കാലത്ത് ആസ്‍ത്മ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

ഇഞ്ചിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും. അതിനാല്‍ തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. 

രണ്ട്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

മൂന്ന്...

മഞ്ഞള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇവ  മികച്ചതാണ്.

നാല്...

ഇലക്കറികള്‍ എല്ലാം ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ചീര, വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ആസ്ത്മ രോഗികള്‍ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്.

അഞ്ച്...

നെല്ലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ആസ്ത്മ രോഗികള്‍ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍‌പ്പെടുത്താം. 

ആറ്...

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീയും ശരീരത്തിലെ അണുബാധയെ ചെറുക്കും. ഇതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഗ്രീന്‍ ടീയും മഴക്കാലത്ത്  കുടിക്കാവുന്നവയാണ്. 

Also Read: വണ്ണം കുറയ്ക്കാന്‍ ഫ്‌ളാക്‌സ് സീഡ് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...


 

Latest Videos
Follow Us:
Download App:
  • android
  • ios