Foods for Skin: ചർമ്മം തിളങ്ങാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍; അഹാന കൃഷ്ണ പറയുന്നു...

നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, മിനറല്‍സ്, ആന്‍റി ഓക്സിഡന്‍റ്സ്., പ്രോട്ടീനുകള്‍ എന്നിവയാണ് ചര്‍മ്മത്തിന് വേണ്ടതെന്നും താരം പറയുന്നു. ഇവ അടങ്ങിയ, ചര്‍മ്മത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ അഹാന പറയുന്നത്. 

Foods for Skin what ahaana krishna eats for glowing skin

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നത് ഏറെ പ്രധാനമാണെന്ന് നടി അഹാന കൃഷ്ണ. നല്ല കൊഴുപ്പ്, വിറ്റാമിനുകള്‍, മിനറല്‍സ്, ആന്‍റി ഓക്സിഡന്‍റ്സ്, പ്രോട്ടീനുകള്‍ എന്നിവയാണ് ചര്‍മ്മത്തിന് വേണ്ടതെന്നും താരം പറയുന്നു. ഇവ അടങ്ങിയ, ചര്‍മ്മത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ എന്നാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ അഹാന പറയുന്നത്. 

അനുഭവത്തിൽ നിന്നും ഡയറ്റീഷ്യനുമായുള്ള ചർച്ചകളിൽ നിന്നും ഇന്റർനെറ്റിൽ അന്വേഷിച്ച് മനസ്സിലാക്കിയതുമായ കാര്യങ്ങളാണ് താരം വ്ലോഗിലൂടെ പങ്കുവച്ചത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

തിളങ്ങുന്ന ചര്‍മ്മത്തിനായി പഴങ്ങള്‍ ധാരാളമായി കഴിക്കാം എന്നാണ് അഹാന പറയുന്നത്. വിറ്റാമിന്‍, മിനറൽസ്, ആന്‍റി ഓക്സിഡന്റ്സ് എന്നിവയുടെ കലവറയാണ് പഴങ്ങൾ. എല്ലാ പഴങ്ങൾക്കും അതിന്റേതായ പ്രത്യേകതയുണ്ട്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായുണ്ട്. അവ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. എന്നാല്‍ ഓറഞ്ചില്‍ മാത്രമല്ല, പൈനാപ്പിൾ, തണ്ണിമത്തൻ, കുക്കുംബർ, മാതളം, മാമ്പഴം, അവക്കാഡോ, ആപ്പിൾ, സ്ട്രോബെറി, ചെറി പഴങ്ങള്‍, പഴം തുടങ്ങിയവയിലൊക്കെ ചര്‍മ്മത്തിന് വേണ്ട ഗുണങ്ങള്‍ ഉണ്ടെന്നും അഹാന ഓര്‍മ്മിപ്പിക്കുന്നു.

രണ്ട്... 

നട്ട്സ് ആൻഡ് സീഡ്സ് ആണ് രണ്ടാമതായി അഹാന പറയുന്നത്. പ്രത്യേകിച്ച് വാൾനട്സ് ചർമത്തിന് വളരെ മികച്ചതാണെന്നും താരം പറയുന്നു. ഗുഡ് ഫാറ്റ്, വിറ്റാമിനുകള്‍, മിനറൽസ് എന്നിവ ഇതിലുണ്ട്. എന്നാല്‍ കുടുതൽ കഴിക്കരുതെന്നും താരം പറയുന്നു. സൂര്യകാന്തി വിത്തുകളും നല്ലതാണ്. ഇതും കൃത്യമായ അളവിലായിരിക്കണം കഴിക്കേണ്ടത് എന്നും താരം പറയുന്നു.

മൂന്ന്...

ഗുഡ് ഫാറ്റുള്ള നിരവധി ഭക്ഷണങ്ങൾ ഉണ്ട്. അവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നും താരം പറയുന്നു. വെളിച്ചെണ്ണ, നാളികേരം, നെയ്യ്, അവക്കാഡോ, നല്ല മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

നാല്...

തൈര് ആണ് അടുത്തതായി താരം പറയുന്നത്.  പ്രോട്ടീൻ, ഫാറ്റ്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമാണ് തൈര്. അതിനാല്‍ തൈര് കുടിക്കുന്നത് ചർമ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. 

അഞ്ച്...

ബീറ്റ്റൂട്ടും നെല്ലിക്കയും ആണ് അടുത്തത്. തോരൻ പോലെ പാചകം ചെയ്യുന്ന ബീറ്റ്റൂട്ടും ഉപ്പിലിട്ട നെല്ലിക്കയും ചർമ്മത്തിൽ അത്ഭുതം തീര്‍ക്കുമെന്നും അഹാന പറയുന്നു. ഇത് തനിക്ക് തന്‍റെ ഡയറ്റീഷ്യന്‍ നല്‍കിയ ഉപദേശമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 

 

Also Read: ഹൃദയാരോഗ്യത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും...

Latest Videos
Follow Us:
Download App:
  • android
  • ios