മുഖക്കുരുവിനെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍‌...

ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതും എല്ലായ്പ്പോഴും നല്ലതാണ്.

food to eat and  Avoid for acne azn

ഭക്ഷണരീതിയും ചര്‍മ്മത്തിന്റെ ആരോഗ്യവുമായി വലിയ രീതിയില്‍ ബന്ധപ്പെട്ടുനില്‍ക്കുന്നു.ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെയും വളരെയധികം സ്വാധീനിക്കുന്നു. ചില ഭക്ഷണങ്ങൾ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും, മറ്റുള്ളവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അവ നിങ്ങളുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ശ്രദ്ധിക്കുന്നതും എല്ലായ്പ്പോഴും നല്ലതാണ് എന്നാണ് ന്യീട്രീഷ്യനിസ്റ്റായ ലവ്നീത് ഭദ്ര പറയുന്നത്. 

മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

2. പഞ്ചസാരയും കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. ഈ ഭക്ഷണങ്ങൾ ഉയർന്ന അളവിൽ കഴിക്കുമ്പോൾ, അവ  രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർധപ്പിക്കുകയും ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത്  ചർമ്മത്തിലെ ഗ്രന്ഥികളിലെ എണ്ണ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഈ അധിക എണ്ണ സുഷിരങ്ങൾ അടയുകയും മുഖക്കുരു രൂപപ്പെടാൻ ഇടയാക്കുകയും ചെയ്യും. 

3. പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. 

4. ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. 

മുഖക്കുരുവിന്‍‌റെ സാധ്യതയെ കുറയ്ക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

1. പയർവർഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതുപോലെ മുഖക്കുരു വരാനുള്ള സാധ്യതയെയും ഇവ കുറയ്ക്കും. 

2. മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയ മധുരക്കിഴങ്ങും മുഖക്കുരു വരാനുള്ള സാധ്യതയെ കുറയ്ക്കും. 

3. മത്തങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവയും മുഖക്കുരു വരാനുള്ള സാധ്യതയെ കുറയ്ക്കും. 

4. പപ്പായ ചര്‍‌മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കൊളാജൻ നിലനിർത്താനും പപ്പായ സഹായിക്കുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

Also Read: അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ? രാവിലെ ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios