ഈ അഞ്ച് പഴങ്ങള്‍ പതിവായി കഴിക്കൂ; മാറ്റം മനസിലാക്കാം...

വിവിധ അസുഖങ്ങള്‍, കാലാവസ്ഥ, മരുന്നുകള്‍, സ്ട്രെസ് ഇങ്ങനെ പല പ്രശ്നങ്ങളും നിര്‍ജലീകരണത്തിന് ആക്കം കൂട്ടാം. അതിനാല്‍ ഇതൊഴിവാക്കാൻ പ്രത്യേകമായി ഡയറ്റ് ശ്രദ്ധിക്കാം. പഴങ്ങള്‍ അഥവാ ഫ്രൂട്ട്സ് കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്.

five fruits which helps to rehydrate body

നിത്യജീവിതത്തില്‍ നാം നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ അശ്രദ്ധ മൂലം തന്നെയാണ് പിടിപെടുന്നത്. ആരോഗ്യത്തില്‍ കരുതേണ്ട നിസാരകാര്യങ്ങളായിരിക്കും. എന്നാലിവ വിട്ടുപോകുന്നതിന് അനുസരിച്ച് നാം ബാധിക്കപ്പെടുന്നതാകാം. 

അത്തരത്തില്‍ പല ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാവുന്നൊരു സംഗതിയാണ് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതിരിക്കുന്ന അവസ്ഥ. മതിയായ അളവില്‍ വെള്ളം കുടിക്കാതിരിക്കുന്നത് കൊണ്ട് മാത്രമാകണമെന്നില്ല നിര്‍ജലീകരണം സംഭവിക്കുന്നത്. 

വിവിധ അസുഖങ്ങള്‍, കാലാവസ്ഥ, മരുന്നുകള്‍, സ്ട്രെസ് ഇങ്ങനെ പല പ്രശ്നങ്ങളും നിര്‍ജലീകരണത്തിന് ആക്കം കൂട്ടാം. അതിനാല്‍ ഇതൊഴിവാക്കാൻ പ്രത്യേകമായി ഡയറ്റ് ശ്രദ്ധിക്കാം. പഴങ്ങള്‍ അഥവാ ഫ്രൂട്ട്സ് കഴിക്കുന്നതാണ് ഇതിന് ഏറ്റവും നല്ലത്. അത്തരത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പതിവായി കഴിക്കേണ്ട അഞ്ച് ഫ്രൂട്ട്സ് ആണിനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ഇതേറെ സഹായകമാണ്. ആപ്പിളില്‍ 86 ശതമാനവും വെള്ളമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ആപ്പിള്‍ സഹായകമാണ്.

രണ്ട്...

വേനലില്‍ ചൂട് താങ്ങാനാകാതെ വരുമ്പോള്‍ നാമെല്ലാം ആശ്രയിക്കുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏറെ സഹായകം തന്നെ. തണ്ണിമത്തനാണെങ്കില്‍ 96 ശതമാനവും വെള്ളമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വൈറ്റമിൻ-എ, സി എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് തണ്ണിമത്തൻ. ഇത് ചര്‍മ്മാരോഗ്യത്തിനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായകമാണ്. 

മൂന്ന്...

ധാരാളം പേഷകങ്ങളുള്ളൊരു പഴമാണ് പപ്പായ. പപ്പായയും ശരീരത്തില്‍ ജലാംശം പിടിച്ചുവയ്ക്കാൻ സഹായിക്കുന്നതാണ്. ഇതില്‍ 88 ശതമാനമാണ് വെള്ളമടങ്ങിയിരിക്കുന്നത്. ഇതിന് പുറമെ വൈറ്റമിൻ-എ, കെ, ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിങ്ങനെ ആരോഗ്യത്തിന് പലരീതിയില്‍ പ്രയോജനപ്പെടുന്ന പല ഘടകങ്ങളുടെയും സ്രോതസ് കൂടിയാണ് പപ്പായ.

നാല്...

വേനലാകുമ്പോള്‍ നാം വ്യാപകമായി ആശ്രയിക്കുന്ന മറ്റൊരു പഴമാണ് ഓറഞ്ച്. ഇതും പതിവായി കഴിക്കുന്നത് ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താൻ സഹായിക്കുന്നതാണ്. ഇതിന് പുറമെ വൈറ്റമിൻ-സി, പൊട്ടാസ്യം എന്നിങ്ങനെ ആരോഗ്യത്തെ വലിയ അളവില്‍ സ്വാധീനിക്കുന്ന പല ഘടകങ്ങളുടെയും ഉറവിടം കൂടിയാണ്. പ്രതിരോധ ശക്തി മെച്ചപ്പെടുത്താനും ചര്‍മ്മം തിളക്കവും ഭംഗിയുള്ളതുമാക്കാനുമെല്ലാം ഓറഞ്ച് പതിവായി കഴിക്കുന്നത് സഹായിക്കും. 

അ‍ഞ്ച്...

സ്ട്രോബെറിയാണ് നിര്‍ജലീകരണം തടയാൻ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട്. ഇതില്‍ 91 ശതമാനവും വെള്ളമാണ്. ഇതിന് പുറമെ ഫൈബര്‍, മാംഗനീസ്, വൈറ്റമിൻ-സി, ഫോളേറ്റ് തുടങ്ങി ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഒരുപിടി ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. 

Also Read:- ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം...

Latest Videos
Follow Us:
Download App:
  • android
  • ios