ഫാഷന്‍ ഡിസൈനിങ്ങ് ഉപേക്ഷിച്ച് വഴിയോരക്കച്ചവടം നടത്തി യുവതി; വീഡിയോ വൈറല്‍
പരമ്പരാഗത ബംഗാളി വിഭവങ്ങളാണ് നന്ദിനിയുടെ ഫുഡ് സ്റ്റാളിലുള്ളത്. നന്ദിനിയുടെ അച്ഛന് റബ്ബര്‍ ബിസിനിസായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടര്‍ന്ന് മാതാപിതാക്കളെ സഹായിക്കാനാണ് തന്റെ ജോലിയുപേക്ഷിച്ച് വഴിയോരഭക്ഷണശാലയിലേയ്ക്ക് നന്ദിനിയെത്തുന്നത്.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ഫുഡ് വീഡിയോകള്‍ നാം കാണാറുണ്ട്. പ്രത്യേകിച്ച്, വഴിയോരക്കച്ചവടക്കാരുടെയും അവരുടെ ചില പാചക പരീക്ഷണങ്ങളുടെയും വീഡിയോകള്‍. ഇവിടെയിതാ ഫാഷന്‍ ഡിസൈനിങ്ങ് ഉപേക്ഷിച്ച് വഴിയോരക്കച്ചവടം നടത്തുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
കൊല്‍ക്കത്ത സ്വദേശിയായ നന്ദിനി ഗാംഗുലിയാണ് വഴിയരികില്‍ ഫുഡ് സ്റ്റാള്‍ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഫാഷന്‍ ഡിസൈനിങ്ങാണ് പഠിച്ചതെങ്കിലും ജീവിക്കാനായാണ് നന്ദിനി റോഡരുകില്‍ ഫുഡ് സ്റ്റാള്‍ നടത്തുന്നത്. പരമ്പരാഗത ബംഗാളി വിഭവങ്ങളാണ് നന്ദിനിയുടെ ഫുഡ് സ്റ്റാളിലുള്ളത്. നന്ദിനിയുടെ അച്ഛന് റബ്ബര്‍ ബിസിനിസായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തില്‍ അത് അടച്ചുപൂട്ടേണ്ടി വന്നു. തുടര്‍ന്ന് മാതാപിതാക്കളെ സഹായിക്കാനാണ് തന്റെ ജോലിയുപേക്ഷിച്ച് വഴിയോരഭക്ഷണശാലയിലേയ്ക്ക് നന്ദിനിയെത്തുന്നത്.
പാചകം ചെയ്യാന്‍ പൊതുവേ നന്ദിനിക്ക് ഇഷ്ടവുമാണ്. ഭക്ഷണത്തിന് മിതമായ വില മാത്രമാണ് നന്ദിനി ഈടാക്കുന്നത്. ബംഗാളി വെജ് താലി, ചിക്കന്‍ താലി, മട്ടണ്‍ താലി, മീന്‍ താലി തുടങ്ങിയ വിഭവങ്ങളെല്ലാം നന്ദിനിയുടെ ഫുഡ് സ്റ്റാളില്‍ ലഭിക്കും. വഴിയോര കച്ചവടം ചെയ്യുമ്പോഴും നല്ല സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നന്ദിനി ശ്രദ്ധിക്കുന്നുണ്ട്. നിരവധി ഫുഡ് വ്ളോഗര്‍മാരാണ് നന്ദിനിയുടെ ഫുഡ്സ്റ്റാളിനെക്കുറിച്ച് വീഡിയോ ചെയ്യാനെത്തിയത്.
Also Read: 'നിരവധി ആരാധകരുള്ള രണ്ട് ഭക്ഷണ വിഭവങ്ങളെ നശിപ്പിച്ചു'; വൈറലായി വീഡിയോ