എന്താണ് ബ്ലൂ ജിഞ്ചര്‍; സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച!

നീല നിറത്തിലുള്ള ജിഞ്ചറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാഷ്ട്രീയ പ്രവര്‍ത്തകയായ ആഞ്ചെലിക്ക അരിബാം ആണ് ഈ നീല ഇഞ്ചിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Ever Seen Blue Ginger? Pic Of Ginger May Surprise You azn

നമ്മള്‍ ഇന്ത്യക്കാരുടെ ഒട്ടുമിക്ക കറികളിലും ചേര്‍ക്കുന്ന ഒന്നാണ് ഇഞ്ചി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഇവ. വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും, രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗസാധ്യത കുറയ്ക്കാനുമൊക്കെ  സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സാധാരണയായി ഇന്ത്യയില്‍ കാണപ്പെടുന്ന ഇഞ്ചിയുടെ നിറം ഇളം മഞ്ഞയെന്നോ തവിട്ടോ അല്ലെങ്കില്‍ സ്വര്‍ണ്ണ നിറമാണെന്നോ പറയാം. പല ഇനത്തിലുള്ള ഇഞ്ചികളുണ്ട്.  എന്നാല്‍ നീല നിറത്തിലുള്ള ജിഞ്ചറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാഷ്ട്രീയ പ്രവര്‍ത്തകയായ ആഞ്ചെലിക്ക അരിബാം ആണ് ഈ നീല ഇഞ്ചിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിലെ മുറിച്ച് വെച്ച ഇഞ്ചിയുള്ള ഉള്‍ഭാഗം നീല നിറത്തിലാണ്.  'എന്‍റെ 20 വര്‍ഷത്തെ പാചക പരീക്ഷണത്തില്‍ ഞാന്‍ ഇതുവരെയും ബ്ലൂ ജിഞ്ചര്‍ കണ്ടിട്ടില്ല. ഇത് സാധാരണമാണോ'- എന്ന് ചോദിച്ചു കൊണ്ടാണ് ആഞ്ചെലിക്ക തന്‍റെ ട്വിറ്ററിലൂടെ ചിത്രം പങ്കുവച്ചത്.

 

 

 

 

സംഭവം വൈറലായതോടെ നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും തങ്ങള്‍ കണ്ടിട്ടുള്ള ബ്ലൂ ജിഞ്ചറിന്‍റെ ചിത്രങ്ങള്‍ കമന്‍റ് ബോക്സിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. മിസോറാമില്‍ ഈ ഇനത്തിലുള്ള ഇഞ്ചി ലഭ്യമാണെന്നാണ് ഒരാള്‍ ബ്ലൂ ജിഞ്ചറിന്‍റെ ചിത്രം പങ്കുവച്ച് കമന്‍റ് ചെയ്തത്. തണുത്ത താപനിലയില്‍ സൂക്ഷിച്ചാല്‍ ഇഞ്ചി നീല നിറമാകുമായിരിക്കും എന്നാണ് മറ്റൊരാളുടെ കമന്‍റ്. മറ്റ് ചിലര്‍ രസകരമായ കമന്‍റുകളും ചെയ്യുന്നുണ്ട്. ഇഞ്ചിക്ക് നീല സബ്സ്ക്രിപ്ഷന്‍ ലഭിച്ചതായിരിക്കും എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

 

 

 

Also Read: കരളിന്‍റെ ആരോഗ്യത്തിന് നെല്ലിക്കാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios