ഈ കൊവിഡ് കാലത്ത് മുട്ട കഴിക്കുന്നവരുടെ എണ്ണം കൂടിയോ...?
ഈ കൊവിഡ് കാലത്ത് ആഗോളതലത്തിൽ മുട്ട ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, ഈ സമയത്ത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രധാന്യം വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി വെെസ് ചെയർമാൻ വി എസ് സുബ്ബ രാജു പറഞ്ഞു.
കൊവിഡിന്റെ രണ്ടാ തരംഗത്തിലാണ് രാജ്യം. കൊവിഡിനെ ചെറുക്കാൻ മാസ്ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് പോലെ തന്നെ പോഷക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. അതിലൊന്നാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയില്‍ ഫാറ്റ് കുറവാണ്.
മുട്ടയുടെ വെള്ള ഡയറ്റിങ്ങിനും സഹായിക്കുന്നുണ്ട്. പ്രോട്ടീന്‍ അളവ് കൂട്ടിയാല്‍ ശരീരഭാരം നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മുട്ട കഴിക്കാതിരിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.
കൊവിഡ് ബാധിതർ മുട്ട കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ കൊവിഡ് കാലത്ത് ആഗോളതലത്തിൽ മുട്ട ഉപഭോഗം വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, ഈ സമയത്ത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് കൂടുതൽ പ്രധാന്യം വന്നിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റി വെെസ് ചെയർമാൻ വി എസ് സുബ്ബ രാജു പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മുട്ട ഉപഭോഗം പ്രതിവർഷം 75 ൽ നിന്ന് 81 ആയി ഉയർന്നുവെന്ന് ഇന്റർനാഷണൽ എഗ്ഗ് കമ്മീഷൻ ചെയർമാൻ സുരേഷ് ചിറ്റൂരി പറഞ്ഞു.
മുട്ട ഉത്പാദിപ്പിക്കുന്നതിൽ ചൈനയ്ക്കും യുഎസിനും ശേഷം ഇന്ത്യയാണ് മൂന്നാമത്. നിലവിലെ സാമ്പത്തിക വർഷത്തിനുള്ളിൽ തന്നെ പ്രതിവർഷ ഉത്പാദനം 11,600 കോടി മുട്ടകളായി ഉയരുമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കണക്കാക്കുന്നത്.
'ഡയറ്റ് പ്ലാന്‍' പങ്കുവച്ച് വരുണ്‍ ധവാന്‍; അറിയാം 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗി'നെ കുറിച്ച്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona