ചീത്ത കൊളസ്ട്രോളിനെ തടയാന്‍ വെളുത്തുള്ളി ഇങ്ങനെ കഴിക്കാം...

വെളുത്തുള്ളി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

eating garlic can help to reduce bad cholesterol azn

മാറിയ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍,  വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.  റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

വെളുത്തുള്ളി ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ടതാണ്. രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിൽ വെളുത്തുള്ളി ചേര്‍ത്ത് കുടിച്ചാൽ അലിസിന്‍റെ ഗുണങ്ങള്‍ ലഭിക്കും. ഇതിലൂടെ കൊളസ്ട്രോളിനെ കുറയ്ക്കാം.

 വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വയറിലെ അണുബാധകള്‍  ചെറുക്കുന്നതിനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. ഇതിന്റെ ഫലമായും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. 

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍  വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: എല്ലുകളുടെ ആരോഗ്യം മുതല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വരെ; അറിയാം വഴുതനങ്ങയുടെ ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios