ദിവസവും മീൻ കഴിച്ചാൽ ഈ ​രോ​ഗങ്ങളെ അകറ്റി നിർത്താം

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യങ്ങൾ കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയും ഇന്റർനാഷണൽ കാൻസർ റിസർച്ച് സെന്ററും നടത്തിയ പഠനത്തിൽ പറയുന്നു.

eating fish daily can keep these diseases at bay-rse-

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് മത്സ്യം. അവ പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും നല്ല ഉറവിടം നൽകുന്നു. മത്സ്യത്തിന് കൊഴുപ്പ് കുറവാണെങ്കിലും വിറ്റാമിനുകളും ധാതുക്കളും പോലുള്ള ധാരാളം പോഷകങ്ങൾ അവ നൽകുന്നു.

ശരീരത്തിന് പേശികൾ സൃഷ്ടിക്കാൻ ആവശ്യമായ പ്രോട്ടീൻ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവ മത്സ്യത്തിൽ ഉയർന്നതാണ്. വിറ്റാമിൻ എ ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മത്സ്യത്തിൽ ഈ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.

ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യങ്ങൾ കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി ഓക്സ്ഫോർഡ് സർവകലാശാലയും ഇന്റർനാഷണൽ കാൻസർ റിസർച്ച് സെന്ററും നടത്തിയ പഠനത്തിൽ പറയുന്നു.

മീനുകളിൽ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങൾ ക്യാൻസറുമായി ബന്ധപ്പെട്ട ഹൈപ്പർലിപ്പിഡാമിയ എന്ന രോഗലക്ഷണത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒമേഗ 3 യും വിറ്റാമിൻ ഡി യും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുകയും ചെയ്യും.

മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള കാൽസ്യം ബലമുള്ള എല്ലുകൾക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരാൾക്ക് അസ്ഥി സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവായിരിക്കും. ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിർത്താൻ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണ് മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.

പ്രായമാകുമ്പോൾ ഉണ്ടാകാവുന്ന അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്താനും നല്ലൊരു ഉപാധിയാണ് മീനുകൾ. ഇതുകൂടാതെ വിഷാദ രോഗത്തെ അകറ്റി നിർത്താനും ഒമേഗ 3 വലിയ രീതിയിൽ സഹായിക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

തലച്ചോറിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ് മത്സ്യം. മിതമായ സീഫുഡ് ഉപഭോഗം അൽഷിമേഴ്‌സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അമിതവണ്ണം ഈ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ

 

Latest Videos
Follow Us:
Download App:
  • android
  • ios