ക്യാരറ്റ് കൊണ്ടൊരു രുചികരമായ മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?...

easy and tasty carrot milk shake recipe-rse-

ധാരാളം പോഷക​ഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും.  കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ക്യാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

വേവിച്ച ക്യാരറ്റ്      2 എണ്ണം
പഞ്ചസാര           ആവശ്യത്തിന്
ഏലയ്ക്ക           2 എണ്ണം (ചതച്ചത്)​
തണുത്ത പാൽ    ഒരു പാക്ക്​
ഐസ്ക്രീം           2​ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേർത്ത് നന്നായി പേസ്​റ്റ്​ പോലെ അരച്ചെടുക്കുക. അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് നട്സ് വച്ച് അലങ്കരിച്ച് കഴിക്കാം. കാരറ്റ് മിൽക്ക് ഷേക്ക് തയ്യാർ...

സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

Latest Videos
Follow Us:
Download App:
  • android
  • ios