റവ ലഡ്ഡു ഇങ്ങനെ തയ്യാറാക്കൂ ; ഈസി റെസിപ്പി
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റവ ലഡ്ഡു. വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റവ ലഡ്ഡു...
റവ കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റവ ലഡ്ഡു. വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റവ ലഡ്ഡു...
വേണ്ട ചേരുവകൾ...
റവ ഒരു കപ്പ്
നെയ്യ് നാല് സ്പൂൺ
പഞ്ചസാര ഒരു കപ്പ്
മുന്തിരി 20 എണ്ണം
ബദാം 10 എണ്ണം
അണ്ടി പരിപ്പ് 10 എണ്ണം
തയ്യാറാക്കേണ്ട വിധം...
റവ നെയ്യിൽ വറുത്തെടുക്കുക.വളരെ ചെറുതായി സ്ലോ ഫയറിൽ ഒരു സെക്കൻഡ് വറുത്താൽ മതി.അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് മിക്സിയിൽ ഒന്ന് ജസ്റ്റ് അടിച്ചെടുക്കുക. നെയ്യിൽ മുന്തിരി, ബദാം, അണ്ടിപ്പരിപ്പ് വറുത്തെടുക്കുക.അതിലേക്ക് റവ ചേർത്ത് ഒന്നുകൂടി എല്ലാം നന്നായി മിക്സ് ആക്കുക. ഇനി മെല്ലെ റവ ഉരുട്ടി കൊണ്ടുവരാം.പ്രയാസമാണെങ്കിൽ ചെറു ചൂടുവെള്ളം ഒന്ന് തളിച്ച് കൊടുക്കുക അല്ലെങ്കിൽ ചെറുപാല് ഒന്ന് തളിച്ചു കൊടുക്കുക. അതുമല്ലെങ്കിൽ കുറച്ച് നെയ്യ് ഒഴിച്ച് സുഖമായി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവ ലഡ്ഡു തയ്യാർ....
തയ്യാറാക്കിയത്:
ശുഭ
ചൂടോടെ കഴിക്കാം ചിക്കൻ സമൂസ ; ഇങ്ങനെ തയ്യാറാക്കി നോക്കൂ