ദിവസവും വെറും വയറ്റിൽ ഈ പാനീയം കുടിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം...
പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ കാണുന്ന ഒന്നാണ് ഉലുവ. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഫൈബര്‍ അടങ്ങിയ ഉലുവ മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹത്തിനുളള നല്ലൊരു പരിഹാരമായാണ് ന്യൂട്രീഷ്യന്മാര്‍ കാണുന്ന ഒന്നാണ് ഉലുവ. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഫൈബര്‍ അടങ്ങിയ ഉലുവ മികച്ചതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. അതുപോലെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും വണ്ണം കുറയ്ക്കാനും ഉലുവ വെള്ളം ബെസ്റ്റാണ്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...