ദഹന പ്രശ്‌നങ്ങളോട് വിട പറയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതും നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉൾപ്പെടുത്തുന്നതും ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹനം നന്നായി നടക്കാന്‍ ഗുണം ചെയ്യും. 

drink this and say goodbye to digestive issues

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, അസിഡിറ്റി, മലബന്ധം, കുടൽ പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതും നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് നാരുകൾ ഉൾപ്പെടുത്തുന്നതും ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ദഹനം നന്നായി നടക്കാന്‍ ഗുണം ചെയ്യും. 

അത്തരത്തില്‍ ദഹന പ്രശ്നങ്ങളെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. പുതിനയിലയും മല്ലിയിലയും ചേർത്തുണ്ടാക്കുന്ന ഒരു സൂപ്പർ ഡ്രിങ്കാണിത്. പുതിനയിലയിലും മല്ലിയിലയിലും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ രണ്ടിലും വിറ്റാമിന്‍ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പുതിനയിലയും മല്ലിയിലയും ശരിയായ അളവിൽ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

പുതിന-മല്ലി പാനീയം തയ്യാറാക്കാനായി ആദ്യം രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് ഏഴോ എട്ടോ പുതിനയിലയും അര ടീസ്പൂൺ മല്ലിയിലയും ചേർക്കുക. ശേഷം ഈ വെള്ളം തിളപ്പിക്കുക. ഇനി അരിച്ചെടുത്ത് ഗ്ലാസിലേയ്ക്ക് മാറ്റാം. വേണമെങ്കില്‍ നാരങ്ങാ നീരും തേനും ചേര്‍ത്ത് ഈ പാനീയം കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും അടുക്കളയിലുള്ള ഈ ആറ് ചേരുവകള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios