ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...

നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. 

Drink Can Help You Reduce The Risk Of A Heart Attack azn

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഇതിന്‍റെ പ്രധാന കാരണം. ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും പലപോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളും അമിത രക്തസമ്മർദ്ദവുമെല്ലാം ഇതിന്‍റെ പരിണിത ഫലങ്ങളാണ്. 

നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പാനീയത്തെ കുറിച്ചാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി പറയുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് അഞ്ജലി ഈ പാനീയം പങ്കുവയ്ക്കുന്നത്. 

പൈനാപ്പിള്‍ കൊണ്ടുള്ള പാനീയം ആണ് അഞ്ജലി പങ്കുവയ്ക്കുന്നത്. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍‌ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

അതുപോലെ ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡും ഇഞ്ചിയുമൊക്കെ ഈ പാനീയം തയ്യാറാക്കാന്‍ ആവശ്യമാണ്. ഇവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ഈ പാനീയം തയ്യാറാക്കാനായി വേണ്ട ചേരുവകള്‍: 

അരിഞ്ഞ പൈനാപ്പിള്‍- 250 ഗ്രാം
ഫ്ലക്സ് സീഡ് പൊടിച്ചത്- 1 ടീസ്പൂണ്‍ 
നാരങ്ങാ നീര്- 1 ടീസ്പൂണ്‍ 
ഇഞ്ചി- 1 ടീസ്പൂണ്‍ 
ഉപ്പ്- ആവശ്യത്തിന്

പാനീയം തയ്യാറാക്കുന്ന വിധം: 

അരിഞ്ഞ വെച്ച പൈനാപ്പിളും ഇഞ്ചിയും മിക്സിലിട്ട് അടിക്കുക. ശേഷം ഈ പൈനാപ്പിള്‍ ജ്യൂസിലേയ്ക്ക് ഉപ്പും നാരങ്ങാ നീരും ഫ്ലക്സ് സീഡ് പൊടിച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വേണമെങ്കില്‍ ഐസ് ക്യൂമ്പും ഇട്ട് കുടിക്കാം.  

 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios