പ്രമേഹ രോഗികള്‍ നാരങ്ങ കഴിക്കുന്നത് നല്ലതാണോ?

വിറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് നാരങ്ങ. വിറ്റമിന്‍ സി മാത്രമല്ല, നാരുകളും ആന്റിഓക്‌സിഡന്‍റുകളും അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

Does lemon reduce the glycemic index of foods azn

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാരങ്ങ. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും  ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്കും നാരങ്ങ മികച്ചതാണ്. ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

വിറ്റമിന്‍ സിയുടെ നല്ലൊരു കലവറയാണ് നാരങ്ങ. വിറ്റമിന്‍ സി മാത്രമല്ല, നാരുകളും ആന്റിഓക്‌സിഡന്‍റുകളും അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. കലോറി കുറവും  ആന്‍റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയ നാരങ്ങ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ചോറ്, പാസ്ത, ന്യൂഡിൽസ് തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളിൽ നാരങ്ങ പിഴിയുന്നത് ഗ്ലൈസെമിക് സൂചികയെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. നാരങ്ങയുടെ അസിഡിറ്റി സ്വഭാവമാണ് ഗ്ലൈസെമിക് സൂചിക കുറയ്ക്കാന്‍ സഹായിക്കുന്നത്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍ പെട്ടെന്ന് ദഹിക്കും. ശരീരത്തില്‍ കൃത്യമായി ദഹനം നടന്നാല്‍ തന്നെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ സിയും നാരുകളും ദഹനം പെട്ടെന്ന് നടക്കാന്‍ സഹായിക്കുന്നു. ഇത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യുന്നു. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങള്‍ മെറ്റബോളിസം കൂട്ടുന്നതിനായി സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരം.

Also Read: അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ 15 വഴികള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios