ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും പ്രമേഹത്തെ നിയന്ത്രിക്കാനും കിടിലനൊരു പാനീയം...
പ്രകൃതിദത്തമായ ചേരുവകളാൽ നിറഞ്ഞ ഈ പാനീയം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും, ദഹനം മെച്ചപ്പെടുത്താനും, പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശരീരത്തിന്‍റെ ആരോഗ്യത്തിനായി ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. അത്തരത്തില്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഡിറ്റോക്സ് വാട്ടറിനെ പരിചയപ്പെടാം. പ്രകൃതിദത്തമായ ചേരുവകളാൽ നിറഞ്ഞ ഈ പാനീയം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും, ദഹനം മെച്ചപ്പെടുത്താനും, പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബീറ്റ്റൂട്ട്, ഇഞ്ചി, മഞ്ഞള്‍, നാരങ്ങ, കറുവാപ്പട്ട, കുരമുളക് തുടങ്ങിയവയാണ് ഈ പാനീയം തയ്യാറാക്കാന്‍ വേണ്ടത്. ഇവയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഇഞ്ചി: ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ദഹനം മെച്ചപ്പെടുത്താനും ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പോരാടാനും സഹായിക്കും. ഇവയില്‍ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്‍റ് ഗുണങ്ങൾ ഉണ്ട്.
മഞ്ഞൾ: ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗ സാധ്യതകളെ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ചെറുനാരങ്ങ: വിറ്റാമിൻ സി അടങ്ങിയ നാരങ്ങ രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.
കറുവപ്പട്ട: കറുവാപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ബീറ്റ്‌റൂട്ട്: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും ബീറ്റ്റൂട്ട് സഹായിക്കും.
കുരുമുളക്: രോഗപ്രതിരോധശേഷി മുതല്‍ നിരവധി ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്.
ഈ ബീറ്റ്റൂട്ട്- ഇഞ്ചി ഡിറ്റോക്സ് വെള്ളം തയ്യാറാക്കേണ്ട വിധം എങ്ങനെയാണെന്ന് നോക്കാം...
ഒരു ജഗ്ഗിൽ, 500 മില്ലി വെള്ളം എടുക്കുക. അതിലേയ്ക്ക് ബീറ്റ്റൂട്ട്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കഷ്ണങ്ങളും ചേർക്കുക. ഇതിലേയ്ക്ക് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. ശേഷം ജീരക പൊടി, കറുവപ്പട്ട പൊടി, കുരുമുളക് എന്നിവ ചേര്‍ക്കാം. രണ്ട് മണിക്കൂറിന് ശേഷം ഈ ഡിറ്റോക്സ് വെള്ളം അരിച്ചെടുക്കുക. ഇനി ഗ്ലാസിലൊഴിച്ച് കുടിക്കാം.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ...