അടുത്ത ഒരു വര്‍ഷത്തേക്ക് എല്ലാ മാസവും ഇവര്‍ക്ക് ഫ്രീ പിസ; ഇവരെ മനസിലായോ?
ശാന്തി പ്രസാദ്- മിന്റു റായ് എന്നിവരാണ് വിവാഹത്തിന് മുമ്പെ ഇനി മുതല്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍- ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിങ്ങനെ ലിസ്റ്റുണ്ടാക്കി അത് കരാര്‍ ആക്കി അതിലൊപ്പുവച്ചത്. ഇരുവരുടെയും രസകരമായ ഈ തീരുമാനം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്.
പുത്തൻ തലമുറയ്ക്ക് ഏറെ ഇഷ്ടമുള്ളൊരു ഭക്ഷണമാണ് പിസ. പ്രായമായവര്‍ കഴിക്കില്ലെന്നല്ല-മറിച്ച് നമ്മുടെ നാട്ടില്‍ യുവാക്കളും കുട്ടികളും തന്നെയാണ് ഏറെയും പിസയുടെ ആരാധകര്‍. എങ്ങനെ ആണെങ്കിലും മാസത്തിലൊരിക്കലെങ്കിലും ഒരു പിസ കഴിച്ചില്ലെങ്കില്‍ സംതൃപ്തിയില്ലെന്ന അവസ്ഥയിലുള്ളവര്‍ നിരവധിയാണ്. മാറിവന്നിട്ടുള്ള ഭക്ഷണ സംസ്കാരത്തിന്റെ ഭാഗമാണ് ഈ അഭിരുചികളും നിര്‍ബന്ധബുദ്ധിയും എല്ലാം.
പിസയ്ക്ക് പലരുടെയും ജീവിതത്തില്‍ അത്രയും പ്രാധാന്യമുണ്ടെന്ന് മനസിലാക്കിത്തരുന്നൊരു സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പലരും ഇത് ഓര്‍ക്കുന്നുണ്ടാകാം. അസമില്‍ വിവാഹത്തിന് മുമ്പെ ഒരുയുവതിയും യുവാവും തുടര്‍ന്നുള്ള ജീവിതത്തിലേക്കായി ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കരാര്‍ തയ്യാറാക്കുകയും അതില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. ഈ കരാറിലെ ഒരു നിബന്ധനയായിരുന്നു മാസത്തിലൊരു പിസ എന്നത്.
ശാന്തി പ്രസാദ്- മിന്റു റായ് എന്നിവരാണ് വിവാഹത്തിന് മുമ്പെ ഇനി മുതല്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍- ചെയ്യരുതാത്ത കാര്യങ്ങള്‍ എന്നിങ്ങനെ ലിസ്റ്റുണ്ടാക്കി അത് കരാര്‍ ആക്കി അതിലൊപ്പുവച്ചത്. ഇരുവരുടെയും രസകരമായ ഈ തീരുമാനം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്.
ഇപ്പോഴിതാ ഇവര്‍ക്ക് മാസത്തിലൊരു പിസ ഫ്രീ ആയി നല്കുമെന്നറിയിച്ചിരിക്കുകയാണ് പ്രമുഖ പിസ നിര്‍മ്മാതാക്കളായ പിസ ഹട്ട്. രാജ്യത്താകെയും ഔട്ട്ലെറ്റുകളുള്ള വമ്പൻ ശൃംഖലയാണ് പിസ ഹട്ടിന്റേത്. ശാന്തി പ്രസാദ്- മിന്റു നവദമ്പതികളുടെ വിവാഹവാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് പുതുമയുള്ള ആശയവുമായി പിസ ഹട്ട് രംഗത്തെത്തിയിരിക്കുന്നത്.
തുടര്‍ന്ന് ഇരുവരും പിസ ഹട്ടിലെത്തി പിസ കഴിക്കുന്നതിന്റെ വീഡിയോയും പിസ ഹട്ട് സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇക്കാര്യമറിഞ്ഞിരുന്നുവെങ്കില് വിവാഹസമയത്ത് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയാല്‍ മതിയായിരുന്നുവെന്നും, സംഗതി 'മിസ്' ആയല്ലോയെന്നുമെല്ലാം വീഡിയോയ്ക്ക് താഴെ നിരവധി യുവാക്കള്‍ കമന്റ് ചെയ്തിരിക്കുന്നു. എന്തായാലും പുതുമയുള്ള ഈ മാര്‍ക്കറ്റിംഗ് രീതിക്ക് പിസ ഹട്ടിനെ അഭിനന്ദിക്കുന്നവരും കുറവല്ല.
Also Read:- വീട്ടുജോലികള്‍ ഭാരമാകുന്നു; വിചിത്രമായ കരാറില്‍ ഒപ്പുവച്ച് 'ലിവിംഗ് ടുഗെദര്‍' ജോഡി