ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഈ ഭക്ഷണ ശീലങ്ങളെ ഒഴിവാക്കുക...

വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം തുടങ്ങിയവയൊക്കെ ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങളാണ്.  

Common food habits that increase cancer risk

ഇന്ന് വളരെ സാധാരണമായ ഒരു രോഗമായി ക്യാന്‍സര്‍ മാറിയിരിക്കുന്നു. വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം തുടങ്ങിയവയൊക്കെ ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങളാണ്. ക്യാന്‍സര്‍ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണ ശീലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

സംസ്‌കരിച്ച ഭക്ഷണങ്ങളുടെയും റീഡ് മീറ്റിന്‍റെയും അമിത ഉപയോഗം ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയിലൊക്കെ അനാരോഗ്യകരമായ കൊഴുപ്പുകൾ, സോഡിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. 

രണ്ട്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും അമിതമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഭാവിയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. 

മൂന്ന്... 

പാക്കറ്റ് ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയിലൊക്കെ അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, സോഡിയം തുടങ്ങിയവ ഉണ്ടാകും. ഇവയൊക്കെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

നാല്...

അമിതമായ മദ്യപാനം കരള്‍, വൻകുടൽ, അന്നനാളം, വായ എന്നിവയുൾപ്പെടെ പല അവയവങ്ങളെ ബാധിക്കുന്ന ക്യാൻസറിനുള്ള അപകട ഘടകമാണ്. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കുക. 

അഞ്ച്... 

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഉപ്പിലിട്ട ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതും വയറിലെ ക്യാന്‍സര്‍ പോലെയുള്ള അര്‍ബുദ സാധ്യതകളെ ക്ഷണിച്ചു വരുത്തും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക. 

ആറ്... 

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശ്രദ്ധിക്കൂ, മനുഷ്യൻ്റെ ആരോഗ്യത്തിന് അപകടകരമായ ഈ ഏഴ് വൈറസുകളെ അറിയാതെ പോകരുത്!

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios