പേരയ്ക്ക വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
പേരയ്ക്കയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ ഇൻസുലിൻ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന പേരയ്ക്ക എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പഴങ്ങൾ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്. അതിനാൽ ഇത് ഒരു മികച്ച ലഘുഭക്ഷണം കൂടിയാണ്. എന്നാൽ ചില പഴങ്ങളിൽ പഞ്ചസാര കൂടുതലായിരിക്കും. എന്നാൽ, പേരയ്ക്ക ആ വിഭാഗത്തിൽ പെടുന്നില്ല. എന്നിരുന്നാലും, പലരും പേരയ്ക്ക ഒഴിവാക്കാറുണ്ട്. ആരും അതൊരു ആരോഗ്യകരമായ ഫ്രൂട്ട് ഓപ്ഷനായി കണക്കാക്കുന്നില്ല. അവക്കാഡോ, ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങൾ കഴിക്കാനാണ് കൂടുതൽ പേർക്കും താൽപര്യമെന്ന് ഡയറ്റീഷ്യൻ മാക് സിംഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ദിവസേന കഴിക്കുന്ന നാരിന്റെ 12 ശതമാനവും ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ലഘുഭക്ഷണമാണ് പേരയ്ക്ക. മറ്റ് ചില ലഘുഭക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവ സ്വാഭാവികവും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതുമാണ്. പേരയ്ക്കയിൽ ഓറഞ്ചിനെക്കാൾ അഞ്ചിരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വൈറ്റമിൻ സി മാത്രമല്ല, പേരയ്ക്കയ്ക്ക് ആരോഗ്യം വർധിപ്പിക്കാൻ കഴിയുന്ന നിരവധി ഗുണങ്ങളുമുണ്ട്.
ഒരു ചെറിയ പേരക്കയിൽ 30-60 കിലോ കലോറി മാത്രമേ ഉണ്ടാകൂ. നാരുകളും ധാതുക്കളും വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിന് അനുയോജ്യമായ ലഘുഭക്ഷണമാക്കി മാറ്റുന്നു. ആർത്തവ സമയത്ത് ദിവസേന പേരയ്ക്ക കഴിച്ചാൽ ആർത്തവ വേദന ഒഴിവാക്കാം.
പേരയ്ക്കയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ ഇൻസുലിൻ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന പേരയ്ക്ക എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി സ്ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പേരക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും. കലോറിയും നാരുകളും കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പേരയ്ക്ക നല്ലൊരു പഴമാകുമെന്ന് ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റുമായ കാജൽ അഗർവാൾ പറഞ്ഞു. പേരയ്ക്കയിൽ പ്രത്യേകിച്ച് നാരുകൾ കൂടുതലാണ്. ഇടത്തരം വലിപ്പമുള്ള ഒരു പഴം ഏകദേശം 3-4 ഗ്രാം നാരുകൾ നൽകുന്നു.
വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് പേരയ്ക്ക. ഇടത്തരം വലിപ്പമുള്ള ഒരു പഴം പ്രതിദിനം ശുപാർശ ചെയ്യുന്ന ഉപഭോഗത്തിന്റെ 200 ശതമാനത്തിലധികം നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ എന്നിവയും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.
ചക്ക കൊണ്ട് രുചികരമായൊരു കറി ; റെസിപ്പി